ശ്രദ്ധാകേന്ദ്രമായി പാലക്കാട്: സരിൻ എൽഡിഎഫ് സ്ഥാനാർഥിയാകുമോ, പിന്തുണ അറിയിച്ച് സിപിഎം
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമായി പാലക്കാട് മാറുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ വാർത്താ സമ്മേളനം വിളിച്ച് രൂക്ഷ വിമർശനം ഉയർത്തിയ പി സരിനെ സ്ഥാനാർഥിയാക്കാൻ ഇടതുപക്ഷം ആലോചിക്കുന്നതായാണ് സൂചന. സിപിഎമ്മിനും ഇതിനോട് അനുകൂല നിലപാടാണ്
കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി മുതലെടുക്കാനാണ് സിപിഎം തീരുമാനം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയായിരുന്നു. രാഷ്ട്രീയയ സ്ഥിതിഗതികൾ നിരീക്ഷിച്ച സിപിഎം സരിൻ കോൺഗ്രസ് വിട്ടെത്തിയാൽ സ്വീകരിക്കാമെന്ന നിലപാടിലാണുള്ളത്. ജില്ലാ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
സിപിഎം പിന്തുണയോടെ ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനോട് സരിനും സമ്മതം അറിയിച്ചതായി വിവരമുണ്ട്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലും പി സരിനും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനും പാലക്കാട് സാക്ഷ്യം വഹിക്കും.