❤ Fighting Love ❤: ഭാഗം 56 || അവസാനിച്ചു
രചന: Rizvana Richu
എന്റെ നോട്ടം ആ ഗിഫ്റ്റിലേക്ക് ആയത് കൊണ്ടായിരിക്കണം അബിയുടെ നോട്ടവും അവിടേക്ക് പതിഞ്ഞത്…
നമ്മള് പിന്നെ ഒന്നും നോക്കിയില്ല ആ ഗിഫ്റ്റ് പോയി എടുത്ത് അബിയുടെ അടുത്തേക്ക് വന്നു.. എന്നിട്ട് അബിക്ക് നേരെ അത് നീട്ടി…
അബി എന്നെയും ആ ഗിഫ്റ്റിലേക്കും പുഞ്ചിരിച്ചു കൊണ്ട് മാറി മാറി നോക്കുന്നുണ്ട്…
“വാങ്ങിക്ക്….”
നമ്മള് അത് പറഞ്ഞു തീരും മുമ്പ് തന്നെ അബി അത് വാങ്ങി…
അപ്പൊ തന്നെ അബി അത് തുറന്ന് നോക്കാനും തുടങ്ങി…
ബോക്സ് തുറന്ന് അതിലേക്ക് നോക്കിയതും അബിയുടെ മുഖം ആകെ മാറി… സംഭവം അതിൽ എന്താണ് എന്ന് നമ്മക്കും അറിയാത്തത് കൊണ്ട് നമ്മളും ആകാംഷയിൽ ആണ്…
അബിയുടെ കണ്ണുകൾ ഒക്കെ നിരഞ്ഞിട്ടുണ്ട്… അവൻ ആ ബോക്സിൽ നിന്ന് ഒരു വാച്ച് പുറത്തേക്ക് എടുത്തു… അറിയാതെ തന്നെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു…
“ഉപ്പാ……”
അപ്പൊഴാ നമ്മള് ഉമ്മാമനെ ശ്രദ്ധിച്ചത് ഉമ്മാമയും അബിയെ പോലെ തന്നെ അതിലേക്ക് കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്…
ഇപ്പോഴാണ് നമ്മക്ക് കാര്യം പിടി കിട്ടിയത് അത് അബിയുടെ ഉപ്പാന്റെ വാച്ച് ആണെന്ന്…
എല്ലാരും ആകെ ഒന്നും മനസ്സിലാവാതെ നിൽപ്പുണ്ട്…
അപ്പോഴാ അബി വാച്ചിൽ നിന്ന് നോട്ടം എന്നിലേക്ക് തിരിച്ചത്..
അവന്റെ ആ നോട്ടം കണ്ടപ്പോൾ തന്നെ നമ്മക്ക് കാര്യം പിടി കിട്ടി…
“ഇത് എവിടുന്ന് എനിക്ക് കിട്ടി എന്നല്ലേ നിങ്ങള് ചിന്തിക്കുന്നത്… ഈ ഗിഫ്റ്റ് എന്റേത് അല്ല അബി.. ഇത് വേറെ ഒരാൾ കുറെ വർഷം ആയി അബിക്ക് താരാൻ ആഗ്രഹിച്ചു സൂക്ഷിച്ചു വെച്ച ഗിഫ്റ്റ് ആണ്… വേറെ ആരും അല്ല” ഉമ്മാ….”
നമ്മള് അത് പറഞ്ഞതും അബിടെ മുഖം ആകെ മാറി… ഒന്നും പറയാതെ അവൻ അവിടെ നിന്ന് പോവാൻ പോയതും നമ്മള് അവന്റെ കയ്യിൽ പിടുത്തം ഇട്ടു….
“അബി… എന്ത് കുറ്റം ആണ് ആ പാവം ഉമ്മ ചെയ്തത്.. നിങ്ങളെ ഉപ്പാക്ക് ജീവിതം നശിച്ചു എന്ന് തോന്നിയ സമയം ആ ജീവിതത്തിലേക്ക് കടന്നു വന്നു നിങ്ങളെ എല്ലാരേയും സ്നേഹിച്ചതോ… അതാണോ അബി അവരിൽ കാണുന്ന കുറ്റം… എത്ര വർഷം ആയി നിങ്ങൾ ഒന്നു ഉമ്മാന്ന് വിളിച്ചു കേൾക്കാനും നിങ്ങളെ സ്നേഹം കിട്ടാനും ആഗ്രഹിച്ചു ആ പാവം ജീവിക്കുന്നു… എപ്പോഴെങ്കിലും ഇവിടുത്തെ സ്വത്തിലും പണത്തിലും അവകാശം ഉമ്മ ചോദിച്ചിട്ടുണ്ടോ.. ഉമ്മ പ്രസവിച്ച ഈ രണ്ട് മക്കൾക്ക് വേണം എന്ന് വാശി പിടിച്ചിട്ടുണ്ടോ ഒക്കെ നിങ്ങൾക്ക് വിട്ട് താരൻ സന്തോഷവും അഭിമാനവും അല്ലെ ഉമ്മാക്ക് ഉണ്ടായിട്ടുള്ളൂ… നിങ്ങളെ ഉപ്പ നിങ്ങൾക്ക് തന്നിട്ട് പോയത് ഈ കാണുന്ന സ്വത്ത് മാത്രം അല്ല.. അതിലും വിലപ്പെട്ടതായ ഒന്ന് കൂടി തന്നു സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഉമ്മയെ.. പക്ഷെ ഇത്രയും വർഷം നിങ്ങൾ അത് കണ്ടില്ലെന്ന് നടിച്ചു… ഇനിയും ആ മനസ്സ് വേദനിപ്പിക്കുന്നത് പാപം ആണ് അബി…”
നമ്മള് ഇതൊക്കെ പറയുന്നത് ഒരു അക്ഷരം മിണ്ടാതെ അബി കേട്ടുനിന്നു… എല്ലാരും നിശബ്ദമായി നിൽക്കുകയാണ്…
“അതെ മോനെ… ഇനി നീ അവളെ ഇങ്ങനെ അകറ്റി നിർത്തരുത് അത് പടച്ചോൻ പോലും പൊറുക്കില്ല… പ്രസവിച്ചത് കൊണ്ട് മാത്രം ഉമ്മ ആവില്ല.. അത് പോലെ പ്രസവിച്ചില്ലെന്ന് കരുതി ഉമ്മ ആയിക്കൂടാതെയും ഇല്ലാ… നിന്നെ പ്രസവിച്ചില്ലേലും അവൾ പ്രസവിച്ച മക്കളെക്കാളും നിന്നെ അവൾ സ്നേഹിക്കുന്നുണ്ട്.. നീ അത് മനസ്സിലാക്കണം…. ”
ഉമ്മാമ അത് പറഞ്ഞു തീർന്നതും അബി ഒന്നും മിണ്ടാതെ ഉമ്മാന്റെ റൂം ലക്ഷ്യം വെച്ച് നടന്നു..
പടച്ചോനെ ഈ ചെക്കന് പറഞ്ഞതൊന്നും തലയിൽ കയറിയില്ല എന്നാ തോനുന്നു ഇനി എന്ത് ചെയ്യാൻ ആണ് പോവുന്നെ..
നമ്മളും ഉമ്മാമയും മുഖത്തോട് മുഖം നോക്കി നിന്നു.. പിന്നെ ഒന്നും നോക്കിയില്ല നമ്മളും അബിടെ പിന്നാലെ ചെന്നു.. ഞാൻ മാത്രം അല്ല എല്ലാവരും… എനിക്ക് ആണേൽ ഈ ചെക്കൻ എന്തിനുള്ള പുറപ്പാട് ആണെന്ന് ചിന്തിച്ചു ആകെ ടെൻഷൻ ആയിട്ട് വയ്യ..
ഉമ്മ ബെഡിൽ ഉപ്പാന്റെ ഫോട്ടോ നോക്കി ഇരിക്കുകയാണ്.. അബി റൂമിൽ ചെന്നപ്പോൾ ഉമ്മ ഫോട്ടോ ബെഡിൽ വെച്ച് എഴുനേറ്റു നിന്നു… ഉമ്മയുടെ മുഖവും ആകെ ടെൻഷൻ ആയി നിൽക്കുകയാണ്.. എന്നെയും ഉമ്മാമനെയും ഒക്കെ ഉമ്മ മാറി മാറി നോക്കുന്നുണ്ട്.. നമ്മള് ഒന്നും ഇല്ലാ എന്ന രീതിയിൽ ഉമ്മാനോട് കണ്ണ് ചിമ്മി കാണിച്ചു…
അപ്പോഴേക്കും അബി നടന്നു ഉമ്മാന്റെ അടുത്ത് ചെന്ന് നിന്നു.. ഉമ്മ ആണേൽ അത്ഭുതത്തോടെ അബിയുടെ മുഖത്തേക്ക് നോക്കി നിൽപ്പുണ്ട്… എനിക്കാണേൽ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ.. അപ്പോഴാ അബി ആ വാച്ച് ഉമ്മാന്റെ നേർക്ക് നീട്ടിയത്…
പടച്ചോനെ ഇത്രയും പറഞ്ഞിട്ട് അബിയുടെ മനസ്സ് മാറിയില്ലാലോ… എന്ന് കരുതി നമ്മള് ഉമ്മാമയെ നോക്കി ഉമ്മാമയുടെ മനസ്സിലും അത് തന്നെ ആണെന്ന് തോനുന്നു.. അപ്പോഴാ നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ അബിയുടെ ആ ഡയലോഗ്…
എതാ എന്ന് അല്ലെ.. പറഞ്ഞു തരാം മക്കളെ…
“ഈ വാച്ച് ഉമ്മ തന്നെ കെട്ടിതാ…”
അബി അത് പറഞ്ഞതും നമ്മള് ആകെ അന്തം വിട്ട് പോയി… പടച്ചോനെ ഇനി നമ്മള് നിന്ന നിൽപ്പിൽ കിനാവ് കാണുകയാണോ… ഉമ്മാനെ നോക്കിയപ്പോൾ ഉമ്മയും ആകെ അന്തം വിട്ട് നിൽക്കുകയാ.. അപ്പൊ അബി അതെ ഡയലോഗ് വീണ്ടും പറഞ്ഞു ഉമ്മാനെ നോക്കി പുഞ്ചിരിച്ചപ്പോൾ ശെരിക്കും നമ്മക്ക് സന്തോഷം അടക്കി പിടിക്കാൻ പറ്റാത്തപോലെ തോന്നി… ഉമ്മ ആണേൽ ഇത് വരെ ആ ഷോക്കിന് ശെരിയായില്ല.. അബി ഒന്നുകൂടി ഉമ്മ എന്ന് വിളിച്ചതും ഉമ്മ പൊട്ടികരഞ്ഞു അബിയുടെ നെഞ്ചിലെക്ക് വീണു.. അബി ഉമ്മയെയും ചെർത്ത് പിടിച്ചു… എല്ലാരും കുറെ വർഷങ്ങൾ ആയി കാണാൻ കൊതിച്ചു നിന്ന കാഴ്ച്ച ആണ് ഇപ്പൊ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്.. നമ്മളും ഈ വീട്ടിൽ വന്ന നാൾ മുതൽ ഈ ഒരു കര്യം നടക്കാൻ ആഗ്രഹിക്കുന്നുണ്ടല്ലോ.. ഉമ്മാക്ക് മുമ്പ് വാക്കും കൊടുത്തത് ആയിരുന്നു അത് കൊണ്ട് തന്നെ നമ്മളും ഫുൾ ഹാപ്പി.. ശെരിക്കും കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച്ച… അവിടെ ഉള്ള ആരുടേയും കണ്ണുകൾ നിറയാതിരുന്നിട്ടില്ല…
അവരെ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞ് ഉമ്മ അബിക്ക് അവൻ പറഞ്ഞപോലെ തന്നെ ആ വാച്ച് കെട്ടികൊടുത്തു…
പിന്നെ നമ്മള് എല്ലാരും കൂടി പാർട്ടി അടിച്ചു പൊളിച്ചു…
എല്ലാം കഴിഞ്ഞ ഉടൻ തന്നെ ഷിയാസും സൈബയും പോവാൻ ഇറങ്ങി.. അവരു കൊണ്ട് വിടാം എന്ന് പറഞ്ഞത് കൊണ്ട് എന്റെ ഉപ്പയും ഉമ്മയും ലാമിയും അവരുടെ കൂടെ തന്നെ ഇറങ്ങി..
എല്ലാരും പൊയികഴിഞ്ഞ് നമ്മള് റൂമിലേക്ക് ചെന്നപ്പോൾ നമ്മളെ കോന്തൻ അവിടെ ആ വാച്ചും നോക്കി ഇരിപ്പുണ്ട്…
നമ്മള് റൂമിലേക്ക് വന്നതും ഓന്റെ അടുത്തു നിൽക്കുന്നത് ഒന്നും മൂപ്പര് അറിഞ്ഞിട്ടില്ല…
“ഹെലൊ… എന്താണ് ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്.. എനിക്കിട്ട് എന്തെലും പണി തരാൻ ആണോ മൊനെ കെട്ടിയോനെ… ”
നമ്മളെ സൗണ്ട് കെട്ടതും ചെക്കൻ ഒന്ന് ഞെട്ടി..
“എന്താ നീ പറഞ്ഞെ…”
“ഓ.. അപ്പൊ ഈ ലോകത്ത് ഒന്നും അല്ല..”
നമ്മള് അത് പറഞ്ഞപ്പോൾ ആ കോന്തൻ അവിടെ നിന്ന് എണീറ്റ് എന്റെ അടുത്ത് വന്നു നിന്നു…
“ഈ പിറന്നാളിന് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ട് ഗിഫ്റ്റ് കിട്ടി..”
“രണ്ട് ഗിഫ്റ്റോ.. ഒന്ന് ഉമ്മ തന്ന നിങ്ങളെ ഉപ്പാന്റെ വാച്ച്.. പിന്നെ ഒന്ന് ഏതാ…”
“പിന്നെ ഒന്ന് നീ തന്ന ഗിഫ്റ്റ്..”
” ഞാൻ തന്ന ഗിഫ്റ്റോ.. അതിന് ഞാൻ ഗിഫ്റ്റ് ഒന്നും തന്നില്ലാലോ…”
നമ്മള് സംശയത്തോടെ ആ കൊന്തന്റെ മുഖത്തു നോക്കിയപ്പോൾ ചെക്കൻ ഇളിച്ചോണ്ട് എന്റെ അടുത്ത് വന്നു നിന്നു…
ചെക്കൻ വല്ലാത്തൊരു നോട്ടവും…
“നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നത്..”
“സച്ചു… ഇത്രയും കാലം എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു ഉമ്മയുടെ സ്നേഹം മനസ്സിലാക്കി തന്നത് നീ ആണ്.. ഇന്നെനിക്ക് ഒരു ഉമ്മയെ കിട്ടി.. അതിനുപരി നിന്നെ പോലത്തെ ഒരു പെണ്ണും എനിക്ക് സ്വന്തം ആയിട്ടുണ്ട്.. നീ എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഒന്നും ആവാതെ ആയിപോയേനെ… realy i love you സച്ചു…”
എന്നും പറഞ്ഞു നമ്മളെ ചെർത്ത് പിടിച്ചപ്പോൾ ഞാനും എല്ലാം മറന്ന് അങ് നിന്ന് കൊടുത്തു..
“മ്മ് മതി മോനെ അങ്ങോട്ട് മാറി നിന്നെ.. എനിക്ക് ഉറക്ക് വന്നിട്ട് വയ്യ…”
“അയ്യടാ മോളെ നീ അങ്ങനെ ഉറങ്ങിയത് തന്നെ…”
“ആ.. ഞാൻ ഉറങ്ങും…”
“പിന്നേ…..”
“ഒരു പിന്നെയും ഇല്ല മോനെ.. എനിക്ക് ഉറങ്ങണം…”
“ഉറങ്ങിക്കോ… പക്ഷെ നേരത്തെ താരാന്ന് പറഞ്ഞ കിസ്സ് പലിശയും പലിശ്ശേടെ പലിശയും കൂട്ടി തന്നിട്ട് എന്റെ പൊന്ന് മൊള് ഉറങ്ങിക്കോ.. ”
” അയ്യടാ.. അത് ഞാൻ ചുമ്മാ പറഞ്ഞതാ… “
“ഓഹോ.. ചുമ്മാതെ ആണല്ലേ.. ഇപ്പൊ കാണിച്ചു താരാട്ടാ… ”
എന്നും പറഞ്ഞു ചെക്കൻ നമ്മളെ പിടിക്കാൻ വന്നതും നമ്മള് ഒറ്റ ഓട്ടം.. ഓടിയാലും ഓടിയാലും നമ്മള് എവിടെ വരെ ഓടാൻ ആണ് .. ഹംക്ക് നമ്മളെ പിടിച്ചു.. പലിശയും പലിശ്ശേടെ പലിശയും കൂട്ട് പലിശയും ഒക്കെ കൂടി വാങ്ങിച്ചെടുക്കുകയും ചെയ്തു.. ഹിഹിഹി…. 🙊🙊🙈🙈😊😊
@$@$$@@$@@&!$@”$$@@$
മൂന്നു മാസം കഴിഞ്ഞ്…
********
എത്ര പെട്ടന്നാ മൂന്ന് മാസം കഴിഞ്ഞത് അല്ലെ.. മൂന്ന് മാസങ്ങൾ കൊണ്ട് എന്തൊക്കെയാ നടന്നത് എന്ന് നമ്മള് നിങ്ങൾക്ക് പറഞ്ഞു തരാം…
അബിയും ഉമ്മയും മത്സരിച്ചു സ്നേഹിക്കുകയാണ്.. നമ്മക്കും ഉമ്മാമാക്കും അത് കാണുമ്പോൾ ഇത്തിരി കുശുമ്പ് ഉണ്ടെങ്കിലും മനസ്സിന് ഒരുപാട് സന്തോഷം ഉള്ള കാര്യം ആയിരുന്നു…
പിന്നെ നമ്മളെ ഷബിയുടെയും ലാമിയുടെയും കാര്യം വീട്ടിൽ എല്ലാരും അറിഞ്ഞു.. അബിയും നമ്മളും ഒക്കെ ഇടപെട്ട് അവരുടെ കാര്യം അങ്ങ് സെറ്റ് ആക്കികൊടുത്തു.. അത് മാത്രം അല്ല അവരെ നിശ്ചയം കഴിഞ്ഞു നെക്സ്റ്റ് വീക്ക് ആണ് മാരേജ്… പിന്നെ വേറെ സന്തോഷം ഉള്ള കാര്യം എന്താന്ന് വെച്ച നമ്മളെ സൈബ ഒരു ഉമ്മ ആവാൻ പോവാ.. ആകെ ഒരു വിഷമം ഉള്ളത് ഷഹബാസ്ക്കയുടെ കാര്യം ഓർത്തു മാത്രം ആണ്.. വേറെ ഒരു വിവാഹത്തിന് എല്ലാരും നിർബന്ധിച്ചു എങ്കിലും ഷഹബാസ്ക്ക സമ്മതിച്ചില്ല.. ഇക്ക ഇപ്പോ ദുബായിൽ ഉള്ള ബിസിനസ് നോക്കി നടത്തുകയാണ്.. ഇപ്പൊ ഷബിയുടെയും ലാമിടെയും മാരേജ് കൂടാൻ ആയി നാളെ നാട്ടിലേക്ക് വരുന്നുണ്ട്…
എല്ലാരും ഇപ്പോൾ കല്യാണത്തിന്റെ തിരക്കിൽ ആണ്…
എല്ലാരും ഷോപ്പിങ്ങും ഒക്കെ ആയി ഫുൾ ബിസിയാണ്…
നമ്മളെ ഷോപ്പിംഗ് മാത്രം കഴിഞ്ഞിട്ടില്ല.. എങ്ങനെ കഴിയാനാ നീ എന്റെ കൂടെ വന്നാ മതി നമ്മക്ക് ഒന്നിച്ചു പോവാം എന്ന് നമ്മളെ കെട്ടിയോൻ കോന്തൻ പറഞ്ഞോണ്ട് നമ്മള് ആ ഹംക്കിനെയും കാത്തു നിൽക്കാൻ തുടങ്ങീട്ട് കുറച്ചു ഡേ ആയി.. എപ്പോഴും ഓരോ തിരക്ക് പറഞ്ഞു ലോട്ടറികാരെ പോലെ നാളെ നാളെ എന്ന് പറഞ്ഞു നടക്കുവാ.. ഇന്നും കൂടി എന്നെ കൊണ്ട് പോയില്ലേൽ ആ തെണ്ടി വിവരം അറിയും…
“നീ എന്താടി ഇവിടെ നിന്ന് ഒറ്റക്ക് സംസാരിക്കുന്നെ.. നിനക്ക് വട്ടായോ..”
“ആ വട്ടാവും നിങ്ങളെ കൂടെ അല്ലെ ജീവിക്കുന്നെ…”
“ഞാൻ ആയത് നിന്റെ ഭാഗ്യം വേറെ ആരേലും ആണേൽ പണ്ടേ പൊട്ടകിണറ്റിൽ കൊണ്ട് പോയി ഇട്ടേനെ… ”
“ഓ വെല്യ ഒരു ആള് വന്നിരിക്കുന്നു… ഇങ്ങള് ഇന്നെങ്കിലും എന്നെ ഷോപ്പിംഗിനു കൊണ്ട് പോവുന്നുണ്ടോ.. മറ്റന്നാൾ മാരേജ് ആയി.. ഇനി എനിക്ക് ഇതിനൊന്നും സമയം കിട്ടില്ല.. ഇങ്ങക്ക് വരാൻ പാട്ടില്ലേൽ അത് പറ ഞാൻ വേറെ ആരേലും കൂട്ടി പൊയ്ക്കോളാം…”
“ഓഹ് അപ്പൊ അതാണോ എന്റെ വായാടി മറിയത്തിന്റെ പ്രശ്നം.. നീ റെഡി ആയിക്കോ നമ്മക്ക് ഇപ്പോ തന്നെ പോവാം..”
“ആഹ് എന്ന പെട്ടന്ന് വരാം.. ”
“ആഹാ എന്താ ഒരു തിരക്ക്..”
“അല്ലാതെ രക്ഷ ഇല്ലാലോ മോനെ.. ഞാൻ എങ്ങാനും ലേറ്റ് ആയാൽ നിങ്ങൾക്ക് എവിടുന്നേലും ഒരു കാൾ വരും നിങ്ങൾ അതിന്റെ പിന്നാലെ പോവുകയും ചെയ്യും.. ഇനി നിങ്ങളെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല മോനെ.. അതോണ്ട് പൊന്ന് മോൻ താഴെ പൊക്കോ ഒരു 10 മിനുട്ട് ഞാൻ ദേ എത്തി പോയി….”
പെട്ടന്ന് തന്നെ നമ്മള് റെഡിയായി..
ഷോപ്പിംഗ് കഴിഞ്ഞു ഷോപ്പിൽ നിന്ന് ഇറങ്ങാൻ പോയപ്പോൾ ആണ് നമ്മള് ഒരു കാഴ്ച്ച കണ്ടത് പരിജയം ഉള്ള ഒരു മുഖം.. ആ സ്ത്രീയെ കണ്ടതും നമ്മള് ആകെ അന്തം വിട്ടുപോയി…
നമ്മള് പൊലും അറിയാതെ ചുണ്ടുകൾ മൊഴിഞ്ഞു…
“സന…..”
നമ്മക്ക് നമ്മളെ കണ്ണുകളെ പോലും വിശ്വസിക്കാൻ പറ്റാത്ത പോലെ തോന്നി.. സെയിൽ ഗേളിന്റെ വെഷതിൽ… ഇങ്ങനെ ഒരു അവസ്ഥയിൽ ഇവളെ കാണേണ്ടി വരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.. എന്നെ അവളും ഒട്ടും പ്രതീക്ഷിച്ചു കാണില്ല.. എന്നെ കണ്ടതും അവളും ഒന്ന് ഞെട്ടി…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… അബി ആണേൽ ബില്ല് പേ ചെയ്യാൻ പോയിരിക്കുകയാണ്.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു….
“സന… നീ എന്താ ഇവിടെ.. നിന്റെ ഉപ്പ മരണപെട്ടതും.. നിങ്ങൾ ജയിലിൽ നിന്ന് ഇറങ്ങിയതും ഒക്കെ അറിഞ്ഞിരുന്നു.. പക്ഷെ ഇത്.. എന്ത് പറ്റി സന…”
“ചെയ്ത് കൂട്ടിയ പാപത്തിനു പടച്ചോൻ തന്ന ശിക്ഷ.. ”
“എന്തു പറ്റി.. എന്താ സംഭവിച്ചത്…”
“ജയിലിൽ ഉള്ള സമയം ആണ് ഒരിക്കൽ ഉപ്പാന്റെ സഹോദരനും മക്കളും കാണാൻ വന്നത്.. ഉപ്പാന്റെ ബിസിനസ് ഒക്കെ പൊളിഞ്ഞു ഉപ്പാക്ക് സുഖം ഇല്ലാതെ ഹോസ്പിറ്റൽ ആയി എന്നും പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു ഉപ്പ മരിച്ചു.. ഉമ്മാക്ക് ആണെൽ സുഖവും ഇല്ലാ.. ജയിലിൽ നിന്ന് ഇറങ്ങണം എങ്കിൽ പണം വേണം അതിനു എന്റെ പേരിൽ ഉള്ള സ്വത്തുക്കൾ വിൽക്കണം എന്നും അവർ പറഞ്ഞപ്പോൾ അവർ പറയുന്ന പേപ്പറിൽ ഒക്കെ ഞാൻ ഒപ്പിട്ടു കൊടുത്തു.. പിന്നീടാണ് മനസ്സിലായത് ഒക്കെ അവരുടെ ചതി ആയിരിന്നു എന്ന്.. ഒക്കെ നഷ്ടം ആയി.. പക്ഷെ എന്റെ ഉമ്മാന്റെ ഭാഗ്യം കൊണ്ടാവണം ആരോ വന്ന് പണം അടച്ചു കേസ് നടത്തി എന്നെ പുറത്തിറക്കി.. തിരിച്ചു വീട്ടിലേക്ക് പോയപ്പോൾ ഒക്കെ നഷ്ടം ആയെന്ന് മനസ്സിലായി.. ഉമ്മയെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി.. ജീവിക്കാൻ വേറെ വഴി ഇല്ലാ.. ജയിലിൽ കയറിയത് കൊണ്ട് ജോലി അന്വേഷിച്ചു ചെന്നെടുത്തുന്നു ഒക്കെ നിരാശ ആയിരുന്നു.. അവസാനം ഈ ജോലി കിട്ടി… പിന്നെ ഉമ്മാന്റെ അസുഖം കൂടി രണ്ടാഴ്ച്ച മുമ്പ് ഉമ്മയും പോയി.. ഇപ്പൊ തനിച്ചായി…. ചെയ്ത് കൂട്ടിയതിന് ഒക്കെ ഈ ഭൂമിയിൽ നിന്ന് തന്നെ പടച്ചോൻ തരുകയാ…”
സത്യം പറഞ്ഞാൽ അവൾ പറയുന്നതൊക്കെ ഒരു യക്ഷി കഥ കേൾക്കുന്ന പോലെ നമ്മള് കേട്ട് നിൽക്കുകയായിരുന്നു.. അവൾ കരയുന്നത് ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ നമ്മൾ അവിടെ നിന്ന് കുറച്ചു മാറി നിന്നു…
“നീ ഇപ്പൊ എവിടെയാ താമസം…”
“ഒരു ഫ്രണ്ടിന്റെ കൂടെയായ… നിനക്ക് സുഖം അല്ലെ.. അബി.. ഉമ്മാമ.. ഉമ്മ.. എല്ലാർക്കും സുഖം അല്ലെ…”
“എല്ലാർക്കും സുഖം… അബി ഇവിടെ ഉണ്ട് ബില്ല് പേ ചെയ്യാൻ പോയതാണ്.. വീട്ടിൽ എല്ലാർക്കും സുഖം… നീ എന്താ ഷഹബാസ്ക്കയെ കുറിച്ച് ചോദിക്കാതെ…”
ഞാൻ അത് പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു…
” ആ പേര് ഉച്ചരിക്കാൻ പോലും എനിക്ക് അർഹത ഇല്ലാന്ന് തോന്നിയത് കൊണ്ടാ.. കൂടെ ജീവിക്കാൻ അത്രയും നല്ല ഒരു മനുഷ്യനെ കിട്ടിയിട്ട് പണത്തിന്റെയും സ്വത്തിന്റെയും അഹങ്കാരവും ആർത്തിയും കൊണ്ട് എല്ലാം നശിപ്പിച്ചു… ഇതൊക്കെ ഞാൻ ചോദിച്ചു വാങ്ങിയ വിധിയാണ് സച്ചു… സാരമില്ല.. എന്നെ കണ്ടപ്പോൾ ഇതൊക്കെ അന്വേഷിക്കാനും വെറുപ്പോടെ അല്ലാതെ സംസാരിക്കാനും ഉള്ള മനസ്സ് കാണിച്ചല്ലോ അത് തന്നെ വലിയ കാര്യം.. നീ നല്ലവളാ അബിക്ക് കിട്ടിയ ഭാഗ്യം.. നീ പൊക്കോ.. ഡ്യൂട്ടി ടൈം ആണ് ഈ ജോലി പോയാൽ ജീവിക്കാൻ വേറെ വഴിയൊന്നും മുന്നിൽ ഇല്ലാ.. ഞാൻ പോവുന്നു.. ”
എന്നും പറഞ്ഞു അവൾ പോയപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്.. നോക്കിയപ്പോൾ അബി…
നമ്മളെ കാണാതൊണ്ട് ഉള്ള വിളി ആണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ വേഗം അവിടേക്ക് പോയി.. എന്നെ കണ്ടതും ചെക്കൻ തറപ്പിച്ചു നോക്കുന്നുണ്ട്..
“നീ ഇതിനിടയിൽ എങ്ങോട്ടാ മുങ്ങിയെ.. എത്ര സമയം ആയി ഞാൻ വെയിറ്റ് ചെയ്യുന്നു…”
“അത്… അബി വാ.. എനിക്ക് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്.. ”
അവനെയും കൂട്ടി ഞാൻ പുറത്തേക്ക് പോയി നടന്ന കാര്യം മുഴുവൻ അബിയോട് പറഞ്ഞു..
“സനയെ നമുക്ക് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയാലോ അബി…”
“അവളുടെ സ്വഭാവം മാറി എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല…”
” അനുഭവങ്ങൾ വന്നാൽ ആരാണ് മാറാത്തത് അബി… ഒന്നും അല്ലെലും അവളുടെ മാത്രം കുറ്റം അല്ലാ.. അവൾ വളർന്ന സാഹചര്യവും അവളെ വളർത്തിയ രീതിയും ആണ്.. പണമോ സ്വത്തോ സ്വന്ദര്യമോ അല്ലാ സ്നേഹം ആണ് ഏറ്റവും വലുത് എന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്.. സ്വഭാവം മാറാൻ ഇത്രയൊക്കെ കാര്യം പൊരെ… “
“കൂടെ വരാൻ അവൾക്ക് സമ്മതം ആണോ..”
“അവൾ സമ്മതിക്കും എനിക്ക് ഉറപ്പാണ്.. ഷഹബാസ്ക്ക പ്രശ്നം ആക്കൊ എന്നാ എന്റെ പേടി… ഇക്ക അവളെ വെറുത്തുകാണില്ലെ..”
“ഇക്കാ അവളെ വെറുത്തിട്ടില്ല.. മനസ്സിൽ സ്നെഹവും ഉണ്ട് അത് എനിക് നന്നായി അറിയാം..”
“അതെന്താ നിങ്ങള് അങ്ങനെ പറഞെ…”
“അതൊക്കെ പറഞ്ഞു തരാം ഭാര്യേ.. നീ വാ നമുക്ക് സനയോട് സംസാരിക്കാം..”
അബിയുടെ മനസ്സിൽ കാര്യമായി എന്തൊ ഉണ്ട് എന്ന് നമ്മക്ക് മനസ്സിലായി.. എന്തായാലും ഒക്കെ കണ്ടു തന്നെ അറിയാം..
ഞാനും അബിയും കൂടി സംസാരിച്ചു സനയെ കാര്യം പറഞ്ഞു മനസ്സിലാക്കി.. ആദ്യം മടികാണിച്ചു എങ്കിലും അവസാനം അവൾ സമ്മതിച്ചു.. അവളെയും കൂട്ടി നമ്മള് നേരെ വീട്ടിലേക്ക് വിട്ടു…
സനയെ കണ്ട് ആദ്യം എല്ലാരും ദേഷ്യപ്പെട്ട് സംസാരിച്ചു എങ്കിലും അവസാനം കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കുകയും പിന്നെ അവളുടെ സ്വഭാവത്തിലെ മാറ്റവും കണ്ടപ്പോൾ എല്ലാരും അവളോട് ക്ഷമിക്കാൻ തയ്യാർ ആയി.. ഷഹബാസ്ക്ക അവിടെ ഇല്ലായിരുന്നു.. എല്ലരുടെയും പേടി ഷഹബാസ്ക്ക എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തു തന്നെ ആയിരുന്നു.. പക്ഷെ നമ്മളെ കെട്ടിയോൻ തെണ്ടി മാത്രം ഫുൾ കോണ്ഫിടെൻസിൽ നിൽക്കുകയാണ്…
ഷഹബസ്ക്ക വന്നപ്പോൾ എല്ലാരും നല്ല ടെൻഷനോടെയാണ് കാര്യങ്ങൾ പറഞ്ഞു കൊടുത്തത്… ആദ്യം ഇത്തിരി ബലം പിടിച്ചു എങ്കിലും സന കാലിൽ വീണു മാപ്പ് ചോദിച്ചപ്പോൾ ഇക്കാ ക്ഷമിച്ചു.. ആകെ എല്ലാർക്കും വിഷമം ആയി തോന്നിയ ഷഹബാസ്ക്കയുടെ ലൈഫും ഓക്കേയായി.. വീണ്ടും സന്തോഷം ഇരട്ടിച്ചു…
ഈ ബഹളങ്ങൾ ഒക്കെ കെട്ടടങ്ങിയപ്പോൾ നമ്മള് വേഗം നമ്മളെ കെട്ടിയോൻ തെണ്ടിയെയും പിടിച്ചു വലിച്ചു കൊണ്ട് റൂമിലേക്ക് പോയി.. പിടി വിട് പെണ്ണെ എന്ന് പല തവണ പറഞ്ഞെങ്കിലും നമ്മള് വിട്ടില്ല..
****************
ആ പിടി റൂമിൽ എത്തിയപ്പോൾ ആണ് ആ മാക്രി വിട്ടത്..
പടച്ചോനെ ഇവൾ ഇത് എന്തിനുള്ള പുറപ്പാടാ…
നമ്മളെ കയ്യിലെ പിടുത്തവും വിട്ട് പെണ്ണ് പോയി റൂമിന്റെ ഡോർ ക്ലോസ് ചെയ്തു..
“iam വെരി സോറി.. ഇപ്പൊ എനിക്ക് ഒന്നിനും സമയം ഇല്ലാ…”
നമ്മള് ഇളിച്ചോണ്ട് പിരികം പൊക്കിയും താഴ്ത്തിയും കളിച്ചു ഓളോട് അത് പറഞ്ഞപ്പോൾ ആ പെണ്ണിന്റെ മോന്ത ഒന്ന് കാണണം ആയിരുന്നു ഹിഹിഹി…
“അയ്യടാ എന്താ ഒരു പൂതി.. അതിനൊന്നും അല്ല മനുഷ്യാ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.. “
“എന്ത് കാര്യം…”
“അതെ… എല്ലാർക്കും ഷഹബാസ്ക്ക സനയെ സ്വീകരിക്കുമോ എന്ന് പേടിയുണ്ടായപ്പോൾ നിങ്ങൾക്ക് ഒട്ടും ആ ടെൻഷൻ ഇല്ലായിരുന്നു.. എന്താ അതിന്റെ കാരണം..”
” കാരണം എന്താ എന്ന് ചോദിച്ചാൽ അവളെ ഇപ്പോഴും ഇക്കാക്ക് ഇഷ്ടം ആണെന്ന് എനിക്ക് അറിയാമായിരുന്നു..”
“അതെങ്ങനെ…”
” ആരും അറിയാതെ ക്യാഷ് മുടക്കി വക്കീലിനെ ഏൽപ്പിച്ചു സനയെ ജയിലിൽ നിന്ന് പുറത്തു ഇറക്കിയത് ഷഹബാസ്ക്ക ആയിരുന്നു.. അത് തന്നെ പോരെ ഇപ്പോഴും ഇക്കാക്ക് അവളോട് സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കാൻ…”
**************
ശെരിക്കും അബി അത് പറഞ്ഞപ്പോൾ നമ്മള് ഷോക്ക് ആയിപോയി..
“അപ്പൊ നിന്റെ സംശയം ഒക്കെ തീർന്നല്ലൊ ഇനി എനിക്ക് പോവാമോ…
ഇളിച്ചോണ്ട് ആ കൊന്തൻ ഇത് പറഞ്ഞപ്പോൾ നമ്മളും ഇളിച്ചോണ്ട് പൊക്കോ എന്ന രീതിയിൽ തലയാട്ടി കൊടുത്തു…
അബി തിരിഞ്ഞു റൂമിൽ നിന്ന് പോവാൻ പോയപ്പോൾ ആണ് പെട്ടന്ന് എന്തൊ വല്ലായ്മ തോന്നിയത്… ആകെ വിയർത്തു.. തല ചുറ്റുന്ന പോലെ.. കണ്ണിൽ ഇരുട്ടു മൂടി.. വയ്യെങ്ങിലും നമ്മള് അബിയുടെ പേര് ഉറക്കെ വിളിച്ചു….. പിന്നെ ശരീരം തലർന്ന പോലെ തോന്നി നമ്മള് അവിടെ വീണു….
കണ്ണു തുറന്ന് നോക്കിയപ്പോൾ നമ്മളെ അടുത്തു ദേ ഡോക്ടർ ഇരിക്കുന്നു..
“ഉണർന്നോ… എങ്ങനെയുണ്ട് സച്ചു ഇപ്പോൾ.. തളർച്ച തോന്നുന്നുണ്ടോ..”
“ഹെയ് ഇല്ല ഡോക്ടർ അയാം ഓക്കേ… ഉച്ചയ്ക്ക് ഫുഡ് കഴിച്ചില്ല അതിന്റെ ക്ഷീണം ആവും അല്ലെ..”
“ക്ഷീണം അതിന്റെ ഒന്നും അല്ലാ.. സാധാരണ പെൺകുട്ടികൾക്ക് കല്യാണം കഴിഞ്ഞാൽ ഉണ്ടാവുന്ന ക്ഷീണം ആണ്.. ഇനി ഫുഡൊക്കെ നേരത്തിനു കഴിക്കണം… വയറ്റില് ഒരു കുട്ടി അബിയോ അല്ലേൽ കുറുമ്പി സച്ചുവൊ വളരാൻ തുടങ്ങി…”
ഡോക്റ്റർ അത് പറഞ്ഞതും നമ്മക്ക് എന്തോ ശരീരത്തിൽ കുളിർമ കയറിയപോലെ.. സന്തോഷം കൊണ്ട് എന്താ പറയുവാ എന്ന് പോലും കിട്ടുന്നില്ല..
“അപ്പോ പറഞ്ഞപോലെ നന്നായി ഫുഡ് കഴിക്കുകാ.. ആരോഗ്യം ശ്രദ്ധിക്കുക.. അത്യാവശ്യം വേണ്ട വിറ്റാമിൻ ഗുളിക ഞാൻ എഴുതി കുറിച്ചിട്ടുണ് ഇത് വാങ്ങിച്ചു കഴിക്കുകാട്ടൊ.. അവരോട് ഞാൻ കാര്യം പറഞ്ഞിട്ടില്ല നീ തന്നെ എല്ലാരോടും പറഞ്ഞോ.. അതല്ലേ കൂടുതൽ സന്തോഷം..”
എന്നും പറഞ്ഞു ഡോക്ടർ പുറത്തേക്ക് പൊയതും എല്ലാരും റൂമിലേക്ക് ഇടിച്ചു കേറി വന്നു…
നമ്മക്ക് ആണേൽ ചടച്ചിട്ടു വയ്യ…
“എന്താ മോളെ എന്ത് പറ്റി.. ഡോക്ടർ ഒന്നും പറഞ്ഞില്ല മോള് പറയും എന്ന് പറഞ്ഞു.. എന്താ മോളെ പറ്റിയെ..” ഉമ്മാമ നമ്മളെ അടുത്തു വന്നിരുന്ന് ചോദിച്ചു..
“അത്… അത് പിന്നെ …” നമ്മള് നല്ലോണം കിടന്ന് പരുങ്ങി…
അപ്പൊഴെക്ക് എല്ലാരും ചിരിക്കാൻ തുടങ്ങി.. എല്ലാർക്കും കാര്യം പിടികിട്ടി എന്ന് നമ്മക്ക് മനസ്സിലായി.. അപ്പൊ ദേ ടെന്ഷൻ അടിച്ചു ഒരാള് ഓടി വരുന്നു… വേറെ ആരും അല്ലാ നമ്മളെ കെട്ടിയോൻ…
“ഡോക്ടർ പോയോ… എന്താ പറഞ്ഞത്.. എന്താ ഇവൾക്ക് പറ്റിയെ..”
“അത് സാധാരണ പെൺകുട്ടികൾക്ക് വരുന്ന അസുഖം ആണ്..”
ഉമ്മ ചിരിച്ചോണ്ട് പറഞ്ഞു..
“അതെന്ത് അസുഖമാ.. ഫുഡ് കഴിക്കാത്തതിന്റെ അസുഖം ആവും.. അത് എത്ര ക്കറക്ട് കഴിക്കണം എന്ന് പറഞ്ഞാലും ഇവൾ കേൾക്കില്ലലോ..”
ചെക്കൻ നിന്ന് ചൂടാവാൻ തുടങ്ങി.. ബാക്കി ഉള്ളവർ ചിരിക്കാനും.. എനിക്ക് ആണേൽ ചടച്ചിട്ട് വയ്യാ.. പടച്ചോനെ ഇത് എന്തൊരു മണ്ടനാ ഈ ഹംക്ക് നാണം കെടുത്തുന്ന തൊനുന്നെ…
“എടാ പൊട്ടാ ഈ അസുഖം ഉണ്ടാക്കിയത് നീ ആണ്…”
“ഞാനോ.. അവൾ ഫുഡ് കഴിക്കാത്തതിന് ഞാൻ എന്ത് ചെയ്തു.. ഫുഡ് കഴിക്കാൻ ഞാൻ എപ്പോഴും പറയാറ് ഉണ്ടല്ലോ…”
“എടാ മണ്ടൻ അബിയെ നിനക്ക് ഇനിയും കാര്യം പിടി കിട്ടിയില്ലേ.. നീ ഒരു ഉപ്പ ആവാൻ പോവുന്നൂന്നാ നമ്മള് പറയുന്നത്…”
ഉമ്മാമ അത് പറഞ്ഞതും ചെക്കൻ നമ്മളെ ഒരു നോട്ടം… നമ്മള് അതെ എന്ന രീതിയിൽ തലയാട്ടി കൊടുത്തു…
****************
ശെരിക്കും ഉമ്മാമ അത് പറഞ്ഞതും നമ്മക്ക് ശരീരം ഫുൾ രോമാഞ്ചം കൊണ്ട് നിറഞ്ഞു.. ഓളെ പൊക്കിയെടുത്തു തുള്ളി ചാടണം എന്നൊക്കെ തോന്നുന്നുണ്ട് എല്ലാരും ഉള്ളോണ്ട് നമ്മള് കണ്ട്രോൾ ചെയ്ത് നിന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാരും പോയി.. നമ്മള് ഓളെ കൂടെ കുറച്ചു സമയം ഇരുന്ന് ഓളെ നെറ്റിയിൽ ഒരു കിസ്സും കൊടുത്തു… പെണ്ണ് നമ്മളെ നെഞ്ചിൽ തലചായ്ച്ചു കുറെ സമയം അങ്ങനെ കിടന്നു.. ഇത്രയും സന്തോഷം ഉണ്ടായ നിമിഷം വേറെ ഉണ്ടായിട്ടില്ല…
@@@@@@@@@@@@@@@@@@@@@
അങ്ങനെ ഇന്ന് നമ്മലെ ഷബിയുടെയും ലാമിയുടെയും മാരേജ് … എല്ലാരും നല്ല ഹാപ്പിയിൽ ആണ്… ഓരൊരു പേരും കപ്പിൾസ് ആയി മാച്ച് കളർ ഡ്രസ്സ് ആണ് ഇട്ടേക്കുന്നെ.. നമ്മള് ബ്ലൂ സാരിയും നമ്മളെ മൊഞ്ചൻ ബ്ലൂ ഷർട്ടും…
എല്ലാരും അങ്ങനെ ഓരോ കളർ…
രാവിലെ തന്നെ എല്ലാരും റെഡി ആയി ഓഡിറ്റോറിയത്തിൽ വിട്ടു…
ചെക്കനും പെണ്ണും ഒക്കെ നല്ല മൊഞ്ചായി ഒരുങ്ങി നിൽപ്പുണ്ട്… എല്ലാരും പാട്ടും ഡാൻസും ഒക്കെ ആയി അടിച്ചു പൊളിക്കുവാ.. നമ്മളെ കാര്യം ഇങ്ങനെ ആയത് കൊണ്ട് നമ്മളെ അനങ്ങാൻ വിടുന്നില്ല ഉമ്മാമ… നമ്മളെ കെട്ടിയോൻ തെണ്ടി ആണേൽ നമ്മളെ വട്ടാക്കാൻ വേണ്ടി ഡാൻസ് കളിച്ചു തകർക്കുവാ പാവം ഞാൻ… അപ്പൊ നമ്മള് കല്യാണം ഒക്കെ അടിച്ചു പൊളിക്കട്ടെട്ടാ…
“നീ ഇത് ആരെ വായി നോക്കി നിൽക്കുകയാ സച്ചു… അങ്ങോട്ട് വാ എന്നിട്ട് നമ്മളെ ഡാൻസ് ഒക്കെ കാണ്… “
“ദേ ഞാൻ ഇവരോട് യാത്ര പറയുകയായിരുന്നു.. ”
“ആണോ.. എന്നാ നമ്മക്ക് രണ്ട് പേർക്കും കൂടി പറയാം..”
“അപ്പൊ ചെറിയ വലിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി നമ്മള് ലൈഫ് അടിച്ചു പൊളിക്കാൻ പോവുകയാ.. ഇത്രയും നാൾ നമ്മളെ സ്നേഹിച്ചതിനും സ്വീകരിച്ചതിനു ഒരുപാട് നന്ദി.. അപ്പൊ നമ്മള് പോവുമാകയാണ് ബാക്കി ഒക്കെ റിച്ചു പറയും ഒക്കെ ബൈ…… അവസാനിച്ചു
**************
ഹെലോ ദെ ദെ … ഇങ്ങോട്ട് നോക്ക്… അവർ ലൈഫ് അടിച്ചു പൊളിക്കാൻ പോയി.. പൊളിക്കട്ട് അല്ലെ ഹിഹി…
അപ്പൊ നമ്മളെ fighting love സ്റ്റോറി ഇന്നത്തോടെ അവസാനിക്കുകയാണ്.. പക്ഷെ ഇത് പോലെ പിണങ്ങിയും ഇണങ്ങിയും ഒരുപാട് സ്നേഹിച്ചു ജീവിക്കുന്ന ഒരുപാട് പേരുണ്ട്.. പിണക്കങ്ങൾ ഇല്ലാതെ എന്ത് സ്നേഹം അല്ലെ … ഇത് പോലെ ഒരുത്തൻ എനിക്കും ഉണ്ട്… ഹിഹിഹി… എന്തായാലും തല്ക്കാലം നമ്മളും യാത്ര പറയുവാ.. ഇനി പുതിയ കതയും കഥാപാത്രങ്ങളും ആയി നമ്മള് വീണ്ടും വരും.. നിങ്ങളെ എല്ലാരേയും സപ്പോർട് ഇനീയും പ്രതീക്ഷിക്കുന്നു … thank u so much… love u all❤️❤️🤗