നിൻ വഴിയേ: ഭാഗം 48
രചന: അഫ്‌ന
“വഴി മാറ് “അവനെ നോക്കാതെ പറഞ്ഞു.
“നിനക്ക് എന്താടാ പറ്റിയെ, നീ എന്റെ മാനസികാവസ്ഥ ഒന്ന് മനസ്സിലാക്ക് “അഭി നിസ്സഹായതയോടെ അവനെ നോക്കി.
“അതിന് നിന്നോട് ഞാൻ ഒന്നിനും വന്നിട്ടില്ലല്ലോ… ഇനി സങ്കടം തീരാൻ അടിക്കണമെങ്കിൽ എന്നെ വിളിച്ചാൽ മതി, ആ പാവത്തിന്റെ നെഞ്ചത്തോട്ട് പോവണ്ട “തന്നോടുള്ള ദേഷ്യം മുഴുവൻ ആ വാക്കുകളിൽ ഉണ്ട്.
“നിന്റെ സംസാരം കേട്ടാൽ തൊന്നും ഞാൻ അവളെ മനഃപൂർവം അടിച്ചതാണെന്ന്…. അവളെന്റെ അച്ഛമ്മയേ തള്ളിയിടാൻ ശ്രമിച്ചതിനാണ് ഞാൻ ശിക്ഷിച്ചത്….
അല്ലാതെ ആരെയും വേദനിപ്പിക്കാൻ വേണ്ടിയില്ല ”
“ഇത്രേ നീ അവളെ മനസ്സിലാക്കിയത് എന്നോർക്കുമ്പോൾ എനിക്ക് നിന്നോട് സഹതാപം തോന്നുവാണ് അഭി.
നിനക്ക് തൻവിയെ പോലൊരു പെണ്ണിനെ deserve ചെയ്യുന്നില്ല…”ദീപു പുച്ഛത്തോടെ അവനെ നോക്കി.
“നീ പറഞ്ഞു വരുന്നത്, ഈ തെളിവുകൾ ഒക്കെ കള്ളമാണെന്നാണോ ”
“നീ കണ്ടെത്തിയതല്ലേ ചിലപ്പോൾ സത്യമായേക്കാം…. ഇനി അല്ലായെങ്കിൽ
ആ പെണ്ണിന്റെ മുഖത്തു നീ എങ്ങനെ തല ഉയർത്തി നോക്കും അഭയ്.
നീ ഇനിയും ഒരുപാട് പഠിക്കാൻ ഇരിക്കുന്നു.”ദീപു നിസ്സഹായതയോടെ അവനെ നോക്കിയ ശേഷം കാന്റീനിലേക്ക് നടന്നു. അഭിയ്ക്ക് അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും തൻവി അടിച്ച കൈ നിന്ന് വിറക്കോള്ളുന്നത് അവനറിഞ്ഞു…..എന്തോ മനസ്സിനെ പിടിച്ചുലക്കുന്ന പോലെ.
അച്ഛമ്മയെ മുറിയിലേക്ക് മാറ്റിയിരുന്നു. അവരുടെ മുറി കുറച്ചു അപ്പുറത്താണ്. എല്ലാവരും അച്ഛമ്മയ്ക്കു ഒപ്പമായത് കൊണ്ടു തൻവിയുടെ അടുത്ത് ആരും തന്നെ ഇല്ല…
മുറിയ്ക്ക് വെളിയിലേക്ക് ഇറങ്ങുന്ന അപർണയും ദീപ്തിയും കാണുന്നത് തൻവിയ്ക്കു കോഫിയുമായി മുറിയിലേക്ക് പോകുന്ന ദീപുവിനെയാണ്…
“ഇവന് വേറെ പണിയില്ലേ “ദീപ്തി പരിഹസിച്ചു.
“ഇരുപത്തിനാലു മണിക്കൂറും ഇവളുടെ വാലല്ലേ….. ഇനി ഇവർ തമ്മിൽ വേറെ എന്തെങ്കിലും റിലേഷൻ “അപർണ ചിന്തിച്ചു.
“Never, അങ്ങനെ ആണെങ്കിൽ ഇവര് തന്നെ അതൊക്കെ നടത്തി കൊടുക്കും. ആ ദീപകിനെ ഇവരൊക്കെ തലയിൽ കയറ്റിയാ നടക്കാറ്”ദീപ്തി
“സ്വന്തം അച്ഛനും അമ്മയ്ക്ക് പോലും വിശ്വാസമില്ല. എന്നിട്ടും ഇവന് മാത്രം ഇവളെ ഒടുക്കത്തെ വിശ്വാസം “അപർണ
“അതങ്ങനെ വരു….”രണ്ടു പെരും സംസാരം തുടർന്നു കൊണ്ടിരുന്നു.പെട്ടെന്നാണ് എന്തോ കണ്ടു പേടിച്ച പോലെ ദീപു മുറിയിൽ പുറത്തേക്ക് ഓടി വരുന്നത്. എന്തിനോ വേണ്ടി തിരയുന്ന പോലെ എല്ലായിടത്തും അവൻ തിരിഞ്ഞു കൊണ്ടിരുന്നു.
കാര്യം മനസിലാവാതെ അപർണയും ദീപ്തിയും പരസ്പരം മുഖത്തോട് മുഖം നോക്കി അങ്ങോട്ട് ചെന്നു.മുറിയിലേക്ക് നോക്കി…..
ശൂന്യമായ ബെഡിൽ തങ്ങളുടെ നിശ്ചയത്തിന്റെ റിങ് മാത്രം ഉണ്ട്. ഇത് കാണെ ദീപ്തിയുടെ ചുണ്ടിൽ ചിരി വിടർന്നു…. അപർണ വിശ്വസിക്കാൻ ആവാതെ അവളെ നോക്കി. അതേയെന്ന മട്ടിൽ തല കുലുക്കി….
ദീപു തലയ്ക്കു ഭ്രാന്ത് പിടിച്ചവനേ തലയ്ക്കു കൈ വെച്ചു വേഗം താഴെക്ക് ഓടി. എവിടെയും കാണാൻ സാധിച്ചില്ല.
അവളുടെ പേര് വിളിച്ചു എല്ലായിടത്തും ഓടി അലഞ്ഞു, പക്ഷേ ഒരു ഗുണവും ഉണ്ടായില്ല.
പുറത്തുള്ള ശബ്ദം കേട്ടാണ് ബാക്കി എല്ലാവരും മുറിയിൽ നിന്നിറങ്ങുന്നത്.
“എന്താണ് ഇവിടെ ബഹളം….”അഭിയുടെ അച്ഛൻ.
ദീപു അവരെ ഒന്ന് നോക്കിയതിനു ശേഷം ഒന്നും മിണ്ടാതെ വേഗം താഴെക്ക് ഓടി. കാര്യം പന്തിയല്ലെന്ന് തോന്നിയത് കൊണ്ടു അഭി തൻവിയുടെ മുറിയിലേക്ക് ചെന്നു. ബെഡിൽ അഴിച്ചു വെച്ചിരിക്കുന്ന റിങ് കാണെ അവന് ശരീരം തളരുന്ന പോലെ തോന്നി…..
അധികം ചിന്തിക്കാതെ പുറത്തേക്ക് ഓടുന്നവനേ കാണെ കാര്യം മനസിലാവാതെ ഓടുന്നവനേ ഉറ്റു നോക്കി.
“എന്താണ് ഇവിടെ നടക്കുന്നത് ”
“അത് അമ്മാ…. തൻവി മുറിയിൽ ഇല്ല”ദീപ്തി ഉള്ളിലെ സന്തോഷം പുറത്തു കാണിക്കാതെ സങ്കടം പ്രകടിപ്പിച്ചു.
“എന്ത്? മുറിയിൽ ഇല്ലെന്നോ?”അവളുടെ അമ്മ ഞെട്ടലോടെ അങ്ങോട്ട് ഓടി… അവരുടെ ഇപ്പോഴത്തെ പരിഭ്രമമം കാണെ അപർണയ്ക്കു ചിരിയാണ് വന്നത്. ഇത്രയും നേരം തിരിഞ്ഞു നോക്കാതെ ഇപ്പോ ഓടി പോയിട്ട് എന്ത് കാര്യം.
ദീപു റിസപ്ഷനിൽ ചെന്നു ആരെങ്കിലും പോയൊന്നു അന്വേഷിച്ചു…രാത്രി ആയതു അവർ അങ്ങനെ ആരെയും ശ്രദ്ധിച്ചില്ലെന്നാണ് പറഞ്ഞത്.
Cctv ചെക്ക് ചെയ്തപ്പോൾ മുഖം മറച്ചു ഓട്ടോയിൽ കയറി പോകുന്നത് കാണാൻ കഴിഞ്ഞു….
ദീപു വിയർത്തു കളിച്ചിരുന്നു. അഭിയുടെ അവസ്ഥയും മറിച്ചല്ലായിരിന്നു. ഇത്രയൊക്കെ നടന്നിട്ടും ദീപു അവനെ നോക്കാൻ പോലും തുനിഞ്ഞില്ല.
“ഹലോ ഏട്ടാ…..”ദീപു ബൈക്ക് എടുത്തു പോകുമ്പോയും അജയിയെ വിളിച്ചു കൊണ്ടിരുന്നു.
“ആ ദീപു പറ…. അവിടുത്തെ കാര്യങ്ങൾ എന്തൊക്കെ ആയി. തൻവി അല്ല ചെയ്തതെന്ന് അറിഞ്ഞോ “അജയ്
“ഇല്ല ഏട്ടാ….. പ്രശ്നം വഷളായി “ദീപു താൻ വരുമ്പോൾ കണ്ട കാഴ്ചയും അവളുടെ മിസ്സിങ്ങും എല്ലാം തുറന്നു പറഞ്ഞു. എല്ലാം കെട്ട് തറഞ്ഞു നിൽക്കുവാണ് അജയും ഇഷാനിയും.
അപ്പൂട്ടന് വയ്യാത്തത് കൊണ്ടു താൻ കൂടെ വേണം എന്ന് വാശി പിടിച്ചത് കൊണ്ടു മാത്രമാണ് ഹോസ്പിറ്റലിലേക്ക് പോവാതെ ദീപുവിനെ പറഞ്ഞയച്ചത്. പക്ഷേ ഇതിത്രയും വഷളാകുമെന്ന് അറിഞ്ഞില്ല.
“എന്ത് ധൈര്യത്തിലാ അവൻ അവളെ അടിച്ചേ…..ഇതെല്ലാം കണ്ടിട്ടും അച്ഛനും അമ്മയും ഒന്നും മിണ്ടിയില്ലേ “ഇഷാനി ദേഷ്യത്തിൽ ബെഡിൽ നിന്നെണീറ്റു.
“അവരുടെ കാര്യം അതിലേറെ കഷ്ടമാണ്…. നിങ്ങൾ അവിടെ വന്നെങ്കിൽ എനിക്ക് കാൾ ചെയ്യണേ പ്ലീസ്….. ഏട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഏട്ടനും വരുവോ. എനിക്ക് ഒരു പിടിയും കിട്ടുന്നില്ല “അവന്റെ മിഴികൾ നിറയുന്നത് അജയ്ക്ക് അറിയാമായിരുന്നു.
“ഞാൻ ഇപ്പോ ഇറങ്ങാം….”അജയ് വേഗം തന്റെ ബൈക്കിന്റെ കീ എടുത്തു അവിടുന്ന് ഇറങ്ങി.
ഇഷാനി കണ്ണുകൾ ഇറുക്കി അടച്ചു അവൻ പോകുന്നതും നോക്കി നിന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
തൻവി എങ്ങോട്ടെന്ന് പോലും അറിയാതെ ബസ്സിൽ കണ്ണുകൾ ഇറുകെ അടച്ചു കിടക്കുവാണ്. കണ്ണുകൾ നിറയുന്നുണ്ട് എത്ര തുടച്ചു നീക്കാൻ നോക്കിയിട്ടും കഴിയുന്നില്ല.
ഒരൊറ്റ നിമിഷം കൊണ്ടു തന്റെ ജീവിതത്തിൽ നടന്നതെല്ലാം ഓർത്തപ്പോൾ അവൾക്ക് തന്നെ എല്ലാം ഒരു സ്വപ്നമാണെന്ന് തോന്നി…
ഈ യാത്ര എന്തിനാണെന്ന് അറിയില്ല, ആർക്കു വേണ്ടിയുമല്ല. പക്ഷേ വീർപ്പു മുട്ടി മരിക്കാൻ ഒരുക്കമല്ലാത്തത് കൊണ്ടു ഈ ഒരു വഴിയേ മുൻപിൽ കണ്ടോള്ളൂ…..
ഓരോന്ന് ചിന്തിച്ചു കിടക്കുമ്പോഴാണ് നിതിന്റെ ഫോൺ കാൾ വരുന്നത്. ആദ്യം എടുക്കാൻ മടിച്ചെങ്കിലും പിന്നെ അത് അറ്റൻഡ് ചെയ്തു.
“ഹലോ തൻവി ”
“ആ ഏട്ടാ പറയ് ”
“ഇറങ്ങിയപ്പോൾ വിളിക്കാൻ പറ്റിയില്ല, ഫോൺ dead ആയിരുന്നു. പവർ ബാങ്ക് വെച്ചു ഇപ്പോഴാ ചാർജ് ആയെ.”
“മ്മ് “സംസാരിച്ചാൽ ചിലപ്പോൾ തനിക്ക് തന്നെ നഷ്ടപ്പെടുമെന്ന് തോന്നി അവൾക്ക്….എന്നാൽ നിതിന് അപ്പോയെക്കും സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചു.
പറയാതെ പോയതിൽ ഒരു പരാതി പെട്ടി തന്നെ പറയേണ്ട കൊച്ചാണ് ഇങ്ങനെ ഒരു മൂളലിൽ.
“എന്താടി കാര്യം “അവൻ ഗൗരവത്തിൽ ചോദിച്ചു.
“ഒന്നുല്ല “അവൾ വിതുമ്പൽ അടക്കി പിടിച്ചു.
“നീ എന്നെ മണ്ടനാക്കേണ്ട, കാര്യം പറയ് ”
ഇനിയും തന്നെ കൊണ്ടു പിടിച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ടു…. എല്ലാം തുറന്നു പറയാൻ തന്നെ അവൾ തീരുമാനിച്ചു.
“ഞാൻ പറയാം ഏട്ടാ…. എല്ലാം പറയാം… പക്ഷേ ഏട്ടൻ എനിക്കിപ്പോ ഒരു ഹെല്പ് ചെയ്യണം ”
“ഹെല്പ്പോ എന്ത് ”
“എനിക്ക് താമസിക്കാൻ ഒരിടം വേണം.”
“എന്തിന്? നീ ഇപ്പോ വീട്ടിൽ അല്ലെ ഉള്ളെ “അവൻ വീണ്ടും സംശയത്തോടെ ചോദിച്ചു.
“അല്ല, ഞാൻ അങ്ങോട്ട് വന്നു കൊണ്ടിരിക്കുവാ….. ഏട്ടൻ അതികം ഒന്നും ചോദിക്കല്ലേ പ്ലീസ് ”
“നിനക്ക് വട്ടുണ്ടോ തൻവി, ഈ പാതിരാത്രി ഇങ്ങനെ തനിച്ചു,നീ ഇനി തമാശ പറയുവാണോ “അവൻ ശബ്ദമുയർത്തി
“ഏട്ടനും ഞാൻ ഇപ്പോ ഒരു ബുദ്ധിമുട്ടായോ “ആ വാക്കുകളിൽ ഉണ്ട് അവൾ പറഞ്ഞതിന്റെ പൊരുൾ.
“അതല്ല തൻവി….. ഈ രാത്രി ഒറ്റയ്ക്ക്. നീ ഏത് ബസിലാ ഉള്ളെ ”
“ഏതോ ശിവകാശിയിലാ…..”അവൾ നേരെ നോക്കി.
“അത് ഞാൻ വരുന്ന ബസ്സിന്റെ തൊട്ടു പുറകെ വരുന്നതാ….. ഞാൻ ഇപ്പോ ഇവിടെ വന്നിറങ്ങിയതെ ഒള്ളു. ഒരു അരമണിക്കൂർ വെയിറ്റ് ചെയ്താൽ നമുക്ക് ഒരുമിച്ചു പോകാം “അവൻ വാച്ചിലെക്ക് നോക്കി കൊണ്ടു പറഞ്ഞു.
“പക്ഷേ താമസിക്കാനുള്ള മുറി ”
“അതൊക്കെ ഇറങ്ങി വരാനുള്ള പ്രശ്നം പറഞ്ഞിട്ട് സെറ്റാക്കാം. നീ ആദ്യം സേഫ് ആയി ഇവിടെ വന്നിറങ്. ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം.”
“മ്മ് ”
ഇപ്പോ മനസ്സിനു സമാധാനം കിട്ടിയ പോലെ തോന്നി അവൾക്ക്….. വീട്ടിൽ നിന്നുള്ള ഫോൺ കാൾസ് വന്നു കൊണ്ടിരുന്നു, പക്ഷേ അതെടുക്കാൻ മനസ്സ് അനുവദിച്ചില്ല… അവൾ ഫോൺ flight mode ൽ ഇട്ടു ശാന്തമായി ഉറങ്ങുന്ന നഗരത്തെ നോക്കി കിടന്നു…….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…