Novel

മയിൽപീലിക്കാവ്: ഭാഗം 11

രചന: മിത്ര വിന്ദ

ഈശ്വരാ, ഇന്നലെ ഒറ്റ ദിവസം കൊണ്ട്  ആകെ വല്ലാണ്ടായിരിക്കുന്നു.. കണ്ണാടിയുടെ മുന്നിൽ നിന്നെക്കൊണ്ട് തന്റെ മുഖത്തേക്ക് നോക്കുകയാണ് മീനു

ഓഫീസിൽ പോകണം, കുളിക്കണം, ചോറും കറികളും വെയ്ക്കണം… ജോലികൾ ഒക്കെ കിടക്കുന്നു

മീനാക്ഷി മുറിയിൽ നിന്നും പുറത്തേക്കു വന്നു.

ശ്രീഹരി പത്രം വായിക്കുന്നുണ്ട്,,

അവൾ അവനെ നോക്കി നിന്നു..

ഇന്നലെ ഈ മനുഷ്യന്റെ ദേഹത്തു പറ്റിച്ചേർന്നു ആണ് മുറിയിൽ എത്തിയത്….തന്നേക്കുറിച്ച് എന്തെങ്കിലും മോശമായി വിചാരിച്ചോ ആവോ.

ക്ഷീണം മാറിയോ…? ശ്രീഹരി അവളെ നോക്കിയതും

ഉവ്വെന്നു അവൾ തല കുലുക്കി…

ജോലി ഒക്കെ തീർത്തിട്ട് മീനാക്ഷി കുളിക്കുവാനായി മുറിയിലേക്ക് പോയി..

അവൾക്ക് കാലുകൾ കുഴയുന്നു എന്ന് തോന്നി..

കുളിക്കാൻ നിൽക്കാതെ  അവൾ കട്ടിലിലേക്ക് അമർന്നിരുന്നു..

ദേഹത്തൊക്കെ അവിടെഇവിടെ ഓരോരോ കുരുക്കൾ പൊന്തിവരുന്നുണ്ട്…

ചൂടുകുരു ആണോ ആവോ… മീനാക്ഷി അതിലേക്ക് സൂക്ഷിച്ചു നോക്കി…

വീണ്ടും തലവേദനയും തുടങ്ങി,,

എന്തായാലും രണ്ടുദിവസം ലീവ് പറഞ്ഞതുകൊണ്ട് ഇന്ന് കൂടി പോകേണ്ട എന്നവൾ തീരുമാനിച്ചു..

മീനാക്ഷി ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ശ്രീഹരി പുറത്തു പോയിട്ട് കയറി വന്നത്,,,

അവനെ കണ്ടതു മീനാക്ഷി വേഗം കൈ കഴുകാനായി എഴുനേറ്റു..

ഇരിക്കേടോ, ഇയാൾ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി… ശ്രീഹരി അവളെ നോക്കി പറഞ്ഞു..

തന്റെ മുഖത്തെന്താ ഈ കുരുക്കൾ? പെട്ടന്നവൻ അവളെ ശ്രദ്ധിച്ചു..

ചൂടുകുരു ആണെന്ന് തോന്നുന്നു..
അവൾ പതിയെ നെറ്റിയിൽ തലോടി..

പനിയുണ്ടോ,?അവൻ നെറ്റി ചുളിച്ചു

ചെറുതായിട്ടുണ്ട്, പക്ഷേ തലവേദന മാത്രം സഹിക്കാൻ പറ്റണില്ല… അവൾ പറഞ്ഞു

വൈകിട്ടോടു കുടി മീനാക്ഷിയുടെ ദേഹത്തെല്ലാം ചെറിയ ചെറിയ കുരുക്കൾ പ്രത്യക്ഷപെട്ടു. . അത് തീകുമിളകൾ പോലെ കാണപ്പെട്ടു..

കടുത്ത പനിയും തലവേദനയും..

തനിക്ക് ചിക്കൻ പോക്സ് ആണെടൊ. അതാണു ഇങ്ങനെ ശ്രീഹരി പറഞ്ഞതും മീനാക്ഷി  കരയാൻ തുടങ്ങി..

കരയുകയൊന്നും വേണ്ട, ഇതൊക്കെ ഒരു മനുഷ്യായുസിൽ അനുഭവിക്കണം നമ്മൾ…അതിന് മാത്രം വലിയ അസുഖം ഒന്നും അല്ലാലോ..കുറച്ചു ദിവസം റസ്റ്റ്‌ എടുക്ക്.
അവൻ അവളെ ആശ്വസിപ്പിച്ചു
..

ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾ വലിയ കുഴപ്പങ്ങൾ ഇല്ലാതെ മുൻപോട്ട് പോയി..

മീനാക്ഷി ആകെ വല്ലാണ്ടായി..

കുമിളകൾ എല്ലാം പഴുത്തു പൊട്ടുവാൻ തുടങ്ങിയപ്പോൾ അവൾക്ക് നന്നേ ക്ഷീണം അനുഭവപെട്ടു..

രണ്ടു ആഴ്ച എടുക്കും എല്ലാം ഒന്ന് ഭേദം ആകുവാൻ എന്ന് അവൻ മീനാക്ഷിയോട് പറഞ്ഞു.

ഒരുദിവസം രാത്രിയിൽ എന്തോ ദുസ്വപ്നം കണ്ടു മീനാക്ഷി അലറിവിളിച്ചു..
ശ്രീഹരി വന്നു നോക്കിയപ്പോൾ അവൾ വിങ്ങി കരയുകയാണ്..

അവൾ പേടിച്ചു എന്ന് അവനു മനസിലായി..

താൻ ലൈറ്റ് ഓഫ്‌ ചെയ്യണ്ട എന്നൊരു നിർദ്ദേശം വെച്ചിട്ട് ശ്രീഹരി പുറത്തേക്ക് ഇറങ്ങി പോയി..

രുക്മിണി അമ്മയോടും തന്റെ കുടുംബത്തിൽ ആരോടും മീനാക്ഷി തനിക്കു ഈ പനിയാണെന്ന് പറഞ്ഞില്ല….

ഓഫീസിൽ നിന്നു അവളെ എല്ലാവരും വിളിച്ചു സുഖവിവരങ്ങൾ തിരക്കി

മുറ്റത്തെ ആരിവേപ്പിന്റെ ഇലകൾ മുക്കാൽ ഭാഗവുംകൊണ്ടു  ശ്രീഹരി  മീനുവിനു പട്ടുമെത്ത  വിരിച്ചു…

പരവേശം മറുവാനായി അവൻ ഇളനീരും തണ്ണിമത്തനും, പൂവമ്പഴവും എല്ലാം മാർക്കറ്റിൽ നിന്നു മേടിച്ചുകൊണ്ട്വന്നു…

വല്ലാത്ത ഒരു ദുർഗന്ധം ആയിരുന്നു അവളുടെ മുറിയിൽ.. അത് അവൾക്ക് നന്നായിട്ടറിയാം, കാരണ താൻ കുളിക്കാതെ ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയി…

ശ്രീഹരി ചെറുചൂടോടെ കഞ്ഞിയും ചെറുപയർ വേവിച്ചതും കൂടി അവൾക്ക് കഴിക്കുവാനായി കൊണ്ടുവന്നു..

അവൾ അത് കഴിക്കുവാൻ വിസമ്മതിച്ചു..

അവൻ മീനാക്ഷിയെ ചാരി ഇരുത്തുവാൻ ശ്രമിച്ചതും അവൾ തടഞ്ഞു..

വേണ്ട,,, എന്റെ ദേഹത്തെല്ലാം ഒരു വല്ലാത്ത മണം ഉണ്ട്, അതുകൊണ്ട് എന്നെ എന്നെ തൊടേണ്ട..

മീനാക്ഷി പറഞ്ഞത് കേൾക്കാതെ ശ്രീഹരി തെല്ലധികാരത്തോടെ അവളെ പിടിച്ചു കട്ടിലിന്റെ ക്രസയിൽ ചാരി ഇരുത്തി..

സ്പൂണിൽ അല്പാല്പമായി കഞ്ഞി കോരി അവളുടെ ചുണ്ടോടു ചേർത്തു വെച്ച് കൊടുത്തു..

ഈശ്വരാ ഇയാളെ താൻ തെറ്റിദ്ധരിച്ചു…. പാവം ആണ് എന്ന് അവൾ ഓർത്തു.. കാരണം അവൾക്ക് വയ്യാണ്ടായി കിടന്ന അന്ന് മുതൽ അവൻ ആണ് അവൾക്ക് ഭക്ഷണം ഒക്കെ കൊടുക്കുന്നത്.

.
അങ്ങനെ മൂന്നുനാലു ദിവസം കൂടി പിന്നിട്ടു..

മീനാക്ഷിയുടെ ദേഹത്തു ഉണ്ടായ കുരുക്കൾ എല്ല കരിഞ്ഞു കഴിഞ്ഞു..

ഇന്ന് അവൾക്ക് കുളിക്കാം എന്ന് ശ്രീഹരി പറഞ്ഞു..

എന്റെ കുളികഴിഞ്ഞു ഇനി ശ്രീയേട്ടനു ഇത് പകരുമോ

ഞാൻ ജയിലിൽ കിടന്നപ്പോൾ എനിക്ക് ഇത് വന്നിട്ടുള്ളതാടൊ, താൻ പേടിക്കേണ്ട
അവൻ പറഞ്ഞതും മീനു ഞെട്ടിവിറച്ചു.

ഈശ്വരാ അപ്പോൾ ശോഭചേച്ചി പറഞ്ഞതെല്ലാം സത്യം ആണോ. ജയിലിൽ കിടന്നു എന്നോ?

…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button