National

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻവാദികളെന്ന് സംശയം; എൻഐഎ അന്വേഷണം തുടങ്ങി

ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപത്ത് ഞായറാഴ്ച ഉണ്ടാ സ്‌ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻവാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‌ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഞായറാഴ്ച രാവിലെ 7.30ന് ഉണ്ടായ സ്‌ഫോടനത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല

ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഖലിസ്ഥാൻ അനൂകൂല സംഘടനയായ ജസ്റ്റിസ് ലീഗിന്റെ പേരിൽ സ്‌ഫോടനത്തിന്റെ സ്‌ക്രീൻ ഷോട്ടും താഴെ ഖലിസ്ഥാൻ സിന്ദാബാദ് എന്നും എഴുതിയിട്ടുണ്ട്

ഖലിസ്ഥാൻ വാദി നേതാവ് ഗുർപട് വന്ത് സിംഗ് പന്നുവിനെ മുൻ റോ ഏജന്റ് വികാഷ് യാദവ് വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പ്രതികാരമായാണോ സ്‌ഫോടനമെന്നും ഡൽഹി പോലീസ് പരിശോധിക്കുന്നുണ്ട്. എൻഐഎയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Back to top button