World

കോസ്റ്റാറിക്കയിലെ ‘ക്യൂവ ഡി ലാ മ്യൂര്‍ട്ടെ’ എന്ന മരണഗുഹക്കു മുന്നില്‍ കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ ഒന്നുമല്ല

സാന്‍ ജോസ്: ഒരു മരണഗുഹയുടെ പേരിലായിരുന്നു മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഒന്നായ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ പ്രശസ്തമായത്. കൊടൈക്കനാലിലാണ് ഡെവിള്‍സ് കിച്ചണ്‍ (ചെകുത്താന്റെ അടുക്കള) എന്നറിയപ്പെടുന്ന ഗുണ ഗുഹയുടെ സ്ഥാനം. അമേരിക്കയിലെ കോസ്റ്ററിക്കയെന്ന രാജ്യത്താണ് ആരും ഞെട്ടിവിറക്കുന്ന ലോകത്തിലെ ഏറ്റവും അപകകടകരമായ ഗുഹ സ്ഥിതിചെയ്യുന്നത്. ഗുണ ഗുഹയുടെ പേര് കേട്ടാല്‍ ഞെട്ടിവിറക്കുന്നവര്‍ പോഓസ് അഗ്നിപര്‍വതത്തിന് സമീപത്തായുള്ള ഈ ഗുഹയെക്കുറിച്ച് കേട്ടാല്‍ പിന്നെ എന്താവുമെന്ന് പറയേണ്ടതില്ലല്ലോ.

മരണത്തിന്റെ ഗുഹ എന്നറിയപ്പെടുന്ന ‘ക്യൂവ ഡി ലാ മ്യൂര്‍ട്ടെ’ അക്ഷര്‍ഥത്തില്‍ മരണം വിരുന്നൊരുക്കി വച്ചിരിക്കുന്ന ഇടംതന്നെയാണ്. ആറടി ആഴവും പത്തടി നീളവുമുള്ള ഈ ഗുഹയില്‍ അപകടകാരികളായ മൃഗങ്ങളോ, പക്ഷികളോ, വിഷമുള്ള ചെടികളോ, പാമ്പുകളോ, എന്തിന് ചിലന്തിപോലുമോ ഇല്ലെന്നല്ല; ജീവനുള്ള ഒന്നുമില്ലെന്നതാണ് സത്യം. ഗുഹയില്‍ പ്രവേശിച്ചാല്‍ പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാവാത്തത് എന്തുകൊണ്ടെന്നല്ലേ വേറൊന്നുമല്ല ഓക്‌സിജനെന്ന വസ്തുവിന്റെ സാന്നിധ്യം നിശേഷമില്ലെന്നത് തന്നെ.

ഗുഹയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കനത്ത സാന്നിധ്യമാണുള്ളത്. ഗുഹയിലേക്ക് ഇറങ്ങിയാല്‍ ആദ്യം ശ്വാസംമുട്ടാന്‍ തുടങ്ങും. ഹൃദയം നിലക്കാന്‍ പിന്നെ അധികം നേരംവേണ്ട. ബോധക്ഷയത്തോടെ പെട്ടെന്ന് ഈ ഭൂമിയില്‍നിന്നും യാത്രയാവാം. സോളിഡ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ആവശ്യത്തിലധികം ഗുഹക്കകത്ത് നിറഞ്ഞിരിപ്പുണ്ട്. നേരിട്ടുള്ള സമ്പര്‍ക്കമേറ്റാല്‍ ശരീരമാകെ പൊള്ളിയമരും. ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇടമാണ് ഈ ഗുഹ. സമീപത്തു ചെന്നുനിന്നാല്‍ പ്രവേശന കവാടത്തിന് ചുറ്റും ഇലകള്‍ ചിതറിക്കിടക്കുന്നത് കാണാം. അസ്വാഭാവികമായി ഒന്നും അങ്ങോട്ടിറങ്ങിയാല്‍ സംഭവിക്കില്ലെന്ന് ആര്‍ക്കും തോന്നിപ്പോകും, ആ അപായ സൂചനാ ബോര്‍ഡ് ഇല്ലായിരുന്നെങ്കില്‍.

Related Articles

Back to top button