World

200 വര്‍ഷം പഴക്കമുള്ള ഗര്‍ഭ ആടിന്റെ കുടല്‍ ഉപയോഗിച്ചുള്ള ഗര്‍ഭ നിരോധന ഉറ; ലേലത്തില്‍ വിറ്റത് 50,000 രൂപക്ക്

കേട്ടാല്‍ തീര്‍ത്തും അവിസ്വസനീയമെന്ന് തോന്നുമെങ്കിലും 200 വര്‍ഷം പഴക്കമുള്ള ഗര്‍ഭനിരോധന ഉറ ലേലത്തില്‍ വിറ്റത് 460 ബ്രിട്ടീഷ് പൗണ്ടിന്. അതായത് ഏകദേശം 50,000 ഇന്ത്യന്‍ രൂപയോളം വരും ഈ ഗര്‍ഭ നിരോധന ഉറയുടെ മൂല്യം. ഇന്നത്തെ ലാറ്റക്സ് പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ പുരാതന ഗര്‍ഭനിരോധന മാര്‍ഗം ആടിന്റെ കുടല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞരുടെ നിഗമനത്തില്‍ ഈ കോണ്ടം 18, 19 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ടതോ, ഉപയോഗിക്കപ്പെട്ടതോ ആണെന്നാണ്.

ഫ്രാന്‍സില്‍ നിന്നും കണ്ടെത്തിയ ഈ പുരാതന കോണ്ടത്തിന് 19 സെന്റീമീറ്റര്‍ (7 ഇഞ്ച്) വലിപ്പമാണുള്ളത്്. ഇത് പിന്നീട് ലേലത്തില്‍ വയ്ക്കുകയായിരുന്നു. ആംസ്റ്റര്‍ഡാം സ്വദേശിയാണ് ഈ പുരാവസ്തു് സ്വന്തമാക്കിയത്.
നമ്മുടെ ആദി പിതാക്കളും പണ്ടു പണ്ടേ അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ലോകത്തെ ഏറ്റവും വില കൂടിയ കോണ്ടമായി മാറുകയാണ് ഈ പുരാവസ്തു. ആടുകള്‍, പന്നികള്‍, പശുക്കുട്ടികള്‍ പോലുള്ള മൃഗങ്ങളുടെ കുടല്‍ ഉപയോഗിച്ചാണ് അക്കാലത്ത് ഗര്‍ഭ നിരോധന ഉറകള്‍ നിര്‍മിച്ചത്. വലിയ തുക വേണ്ടിവരുമെന്നതിനാല്‍ സമ്പന്നര്‍ മാത്രമായിരുന്നു ഇവയുടെ ഉപയോക്താക്കള്‍.

പത്തൊമ്പതാം നൂറ്റാണ്ടില്‍ വിലകുറഞ്ഞ റബ്ബര്‍ കോണ്ടങ്ങള്‍ വ്യാപകമായതോടെയാണ് മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം അവസാനിക്കുന്നത്.

Related Articles

Back to top button