Movies

മമ്മൂട്ടി ചിത്രമായ ആവനാഴി 38 വര്‍ഷത്തിനു ശേഷം വീണ്ടും വരുന്നു

മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ആവനാഴി വീണ്ടും വരുന്നു. 2025 ജനുവരി മൂന്നിന് പുതിയ കാലത്തിന്റെ സാങ്കേതിക മികവില്‍ മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായ ആവനാഴി റീ റിലീസായി തിയറ്ററുകൡലേക്കെത്തും. മമ്മൂട്ടിയെ നായകനാക്കി ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണിത്.

1986 സെപ്റ്റംബര്‍ 12ന് ആയിരുന്നു പടത്തിന്റെ റിലീസ്. പൊലീസ് വേഷങ്ങളില്‍ ഒട്ടേറെ തവണ തിളങ്ങിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട പൊലീസ് കഥാപാത്രമാണ് ആവനാഴിയിലെ സിഐ ബല്‍റാം. ഗീത, സീമ, നളിനി, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, ജനാര്‍ദ്ദനന്‍, ശങ്കരാടി, ജഗന്നാഥ വര്‍മ്മ, ഇന്നസെന്റ്, ശ്രീനിവാസന്‍, സി ഐ പോള്‍, പറവൂര്‍ ഭരതന്‍, കുണ്ടറ ജോണി, കെപിഎസി അസീസ്, അഗസ്റ്റിന്‍, കുഞ്ചന്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പ്രതാപചന്ദ്രന്‍, അലിയാര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ഈ ചിത്രം വന്‍ സാമ്പത്തിക വിജയം സമ്മാനിച്ച മമ്മൂട്ടി പടവുമാണ്.

മുന്‍കാലത്ത് ആഘോഷിക്കപ്പെട്ട പല ചിത്രങ്ങും വീണ്ടും റീ റിലീസ് ചെയ്യുന്ന ട്രെന്റ് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് 38 വര്‍ഷം മുന്‍പ് ഇറങ്ങിയ മമ്മുട്ടി ചിത്രം വീണ്ടും വരുന്നത്. പാലേരി മാണിക്യമാണ് മമ്മൂട്ടിയുടേതായി അടുത്ത കാലത്ത് റീ റിലീസ് ചെയ്യപ്പെട്ട മറ്റൊരു ചിത്രം. എംടി- ഹരിഹരന്‍- മമ്മൂട്ടി ടീമിന്റെ ഒരു വടക്കന്‍ വീരഗാഥയും വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്. മോഹന്‍ലാലിന്റെ മണിചിത്രത്താഴ് റീ റീലീസ് ചെയ്തത് അടുത്തിടെയായിരുന്നു.

Related Articles

Back to top button