KeralaNational

വയനാടിന്‌ പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി

വയനാട്ടിലെ ജനങ്ങൾക്ക് പ്രിയങ്ക ഗാന്ധിയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് രാഹുൽ ഇക്കാര്യം പറയുന്നത്. വയനാട്ടിലെ ജനങ്ങൾക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അവർക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദേശിക്കാനാകില്ല

വയനാടിന്റെ ആവശ്യങ്ങൾക്ക് ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കക്ക് സാധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുൽ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക വയനാട്ടിലേക്ക് എത്തുന്നത്

നാളെ സോണിയ ഗാന്ധിയും മല്ലികാർജുന ഖാർഗെ എന്നിവരും വയനാട്ടിലെത്തും. നാളെ 11 മണിക്ക് രണ്ട് കിലോമീറ്റർ നീളുന്ന റോഡ് ഷോയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കും

Related Articles

Back to top button