World

പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ്

പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യക്ക് പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയൻ. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്

പശ്ചിമേഷ്യയിലെ എല്ലാ കക്ഷികളുമായും ഇന്ത്യക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷത്തിൽ നരേന്ദ്രമോദി ആശങ്ക അറിയിച്ചു

റഷ്യ-യുക്രൈൻ സംഘർഷത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യൻ ശ്രമങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും സന്തോഷം രേഖപ്പെടുത്തി. മോദി നാളെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button