World

തുര്‍ക്കിയില്‍ ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സ്‌ഫോടനവും വെടിവെപ്പും അങ്കാറയില്‍

ഇസ്തംബൂള്‍: തുര്‍ക്കിഷ് നഗരമായ അങ്കാറയില്‍ ഭീകരാക്രമണം. എയറോസ്‌പേസ് മേഖലയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളെ വെടിവെച്ചു കൊന്നതായി ആഭ്യന്തര മന്ത്രി അലി യര്‍ലികായ വ്യക്തമാക്കി.

വടക്കന്‍ അങ്കറയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കഹര്‍മാന്‍കസാന്‍ എന്ന കൊച്ചു നഗരത്തിലാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തിന് ശേഷം അക്രമികളായ തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദികളില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഒരു തീവ്രവാദി സംഘടനകള്‍ പോലും നിലവില്‍ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഇസില്‍ ഭീകരരും കുര്‍ദിസ്ഥാന്‍ വര്‍കേഴ്‌സ് പാര്‍ട്ടി (പി കെ കെ) യുമാണ് രാജ്യത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്താറുള്ളത്. ഇവരില്‍ ആരെങ്കിലുമാകും ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button