Sports
രണ്ടാം ടെസ്റ്റിലും ചീട്ടുകൊട്ടാരം പോലെ തകർന്ന് ഇന്ത്യ; 95 റൺസിനിടെ 6 വിക്കറ്റുകൾ വീണു
ന്യൂസിലാൻഡിനെതിരെ പൂനെയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് വൻ തകർച്ച. 95 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും ചേർന്ന് സ്‌കോർ 50 വരെ എത്തിച്ചു. പിന്നീട് ഇന്ത്യൻ ബാറ്റിംഗ് നിര തകരുകയായിരുന്നു
ഗിൽ 30 റൺസിന് പുറത്തായി. തൊട്ടുപിന്നാലെ ഒരു റൺസുമായി വിരാട് കോഹ്ലി മടങ്ങി. സ്‌കോർ 70ൽ നിൽക്കെ 30 റൺസെടുത്ത ജയ്‌സ്വാളും പുറത്തായി. 83ൽ 18 റൺസെടുത്ത റിഷഭ് പന്ത് വീണു. 95ൽ 11 റൺസെടുത്ത സർഫറാസ് ഖാനും
നിലവിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ന്യൂസിലാൻഡിന് വേണ്ടി മിച്ചൽ സാന്റ്‌നർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഗ്ലെൻ ഫിലിപ്‌സ് രണ്ടും ടിം സൗത്തി ഒരു വിക്കറ്റുമെടുത്തു.