കാണാചരട്: ഭാഗം 55
രചന: അഫ്ന
റെസ്റ്റോറന്റിൽ ഒത്തു കൂടിയിരിക്കുവാണ് അഞ്ചങ്ക സംഘം.ഇത് ഇടയ്ക്ക് പതിവുള്ളതാണ്.മുക്തയും പ്രീതിയും ദീക്ഷിതുമായി ഇതുവരെ ഒത്തു പോയിട്ടില്ല,…. അവരെ ഒന്നിപ്പിക്കാൻ വേണ്ടി ആദി കണ്ടു പിടിക്കാത്ത ഐഡിയകൾ ഇല്ല, പക്ഷേ രണ്ടും അമ്പിനും വില്ലിനും അടുക്കില്ലെന്ന് മാത്രം. “ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു, തീരുമാനം നിന്റേതാണ് മുക്ത”പ്രീതി ചെയറിൽ നേരെ ഇരുന്നു. “എനിക്കും ഇതിനോട് വലിയ യോചിപ്പൊന്നും ഇല്ല,പിന്നെ ഈ കുരിപ്പിന്റെ കടുന്നൽ കുത്തിയ മുഖം കാണണമല്ലോ എന്നോർത്തിട്ടാ “ലൂക്കയും പറഞ്ഞു നിർത്തി. “ഇത് തന്നെ അല്ലെ ഞാൻ നേരത്തെ പറഞ്ഞു നിർത്തിയെ,……
ആവിശ്യമില്ലാതെ തല ഇടാൻ നിൽക്കണോ “ദീക്ഷിത് കൂടെ പറഞ്ഞതും മുക്ത അടുത്തിരുന്ന ഫോർക്ക് എടുത്തു ടേബിളിൽ കുത്തി. ഇത് കണ്ടു പേടിച്ചു ചെക്കൻ ഡീസന്റായി. “ഇതൊരു നല്ല കാര്യം അല്ലെ “മുക്ത എല്ലാവരെയും ദയനീയമായി നോക്കി. ആദി എല്ലാവരുടെയും അഭിപ്രായം കേട്ട് കൈ കെട്ടി ഇരിപ്പാണ്. “നല്ല കാര്യം ആണെന്ന് കരുതി, അടുത്ത പുലിവാല് തലയിൽ എടുത്തു വെക്കാൻ ആണോ നിന്റെ ഉദ്ദേശം….. ഒന്നിന്റെ ക്ഷീണം മാറി വരുന്നതേ ഒള്ളു അപ്പോഴാ അടുത്തത് “പ്രീതി ദീക്ഷിതിനെ നോക്കി പറഞ്ഞു. “അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ് പ്രീതി, ഇനിയും അതിനെ ചൊല്ലി ഒരു തർക്കം വേണോ “ആദി പ്രീതി നോക്കി.
“നിനക്ക് കഴിഞ്ഞ കാര്യങ്ങൾ ആയിരിക്കാം, പക്ഷേ ഇത്രയും കാലം ഞങ്ങൾ അനുഭവിച്ചത് എന്താണെന്ന് ഞങ്ങൾക്കെ അറിയൂ “പ്രീതി ആരെയും നോക്കാതെ പറഞ്ഞു നിർത്തി. അത് തന്നേ ഉദ്ദേശിച്ചു പറഞ്ഞതാണെന്ന് ദീക്ഷിതിനു അറിയാമായിരുന്നു. അതോർത്തു ഇപ്പോഴും അവന് നല്ല കുറ്റ ബോധം ഉണ്ടെന്ന് ആരെക്കാളും നന്നായി ആദിയ്ക്ക് അറിയാം…. അവന് പ്രീതി പറഞ്ഞത് വിഷമമായിട്ടുണ്ടെന്ന് ആദിയ്ക്ക് ഊഹിക്കാം. “അതോർത്തു അവനിപ്പോഴും നല്ല കുറ്റബോധമുണ്ട്. അതൊക്കെ അന്നത്തെ ബുദ്ധിയില്ലായ്മയായി കൂട്ടിയാൽ മതി…….”
“കഴിഞ്ഞത് കഴിഞ്ഞു, ഇനിയും അതിനെ ചൊല്ലി ഒരു തർക്കം വേണ്ട, എന്തൊക്കെ പറഞ്ഞാലും ദീക്ഷിത് അന്ന് എന്നേ രക്ഷിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ നിൽക്കില്ലായിരുന്നു.”ലൂക്ക പ്രീതിയുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു. “ഞാൻ വാഷ്റൂമിൽ പോയിട്ട് വരാം ” അവളുടെ മുഖഭാവം തൃപ്തികരമല്ലെന്ന് കണ്ടതു കൊണ്ടു ദീക്ഷിത് അവിടുന്ന് എണീറ്റു പോയി. അവന്റെ പോക്ക് കണ്ടു ആദിയ്ക്കും സങ്കടം തോന്നി. അവൻ വാഷ്റൂമിൽ ചെന്ന് നിർത്താതെ മുഖം കഴുകാൻ തുടങ്ങി, എത്ര ഒളിപ്പിച്ചിട്ടും കണ്ണീർ മഴ നിർത്താൻ കഴിയുന്നില്ല…… അവൻ സങ്കടവും ദേഷ്യവും കാരണം ചുമരിൽ ആഞ്ഞിടിച്ചു.
എത്ര ഇടിച്ചിട്ടും വേദന ശരീരത്തെ ബാധിക്കാത്തത് പോലെ. എത്ര നാളായി ആ ദൂതകാലത്തിൽ നിന്ന് പുറത്തേക്ക് വരാൻ ശ്രമിക്കുന്നു. പക്ഷേ എന്ത് കൊണ്ടു പറ്റുന്നില്ല. എനിക്കും ജീവിക്കണം സന്തോഷത്തോടെ സമാധാനത്തോടെ. ഇവരെ പോലെ ചിരിച്ചും കൂട്ടുക്കൂടിയും. എന്നിട്ടും വീണ്ടും അതെല്ലാം വീണ്ടും ഉയർത്തെഴുന്നേൽക്കുന്നു. തെറ്റാണു ഞാൻ ചെയ്തത്, പൊറുക്കാൻ കഴിയാത്തത്….. പക്ഷേ ഒരവസരം തന്നൂടെ എനിക്ക്. അവൻ നിലത്തിരുന്നു സ്വയം ഉരുകി. ഒരുപാട് സമയം എടുത്തിട്ടാണ്…. അവൻ വരുമ്പോൾ എല്ലാവരും സംസാരം നിർത്തി അവനിൽ ആയി ശ്രദ്ധ…..
“നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നെ”നേരത്തെ ഉണ്ടായിരുന്ന തെളിച്ചം അവന്റെ മുഖത്തില്ലെന്ന് കണ്ടു ആദി സംശയത്തിൽ ചോദിച്ചു. “ഏയ് ഒന്നും ഇല്ല, നിനക്ക് തോന്നിയതാവും “അവൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു. “അസുഗം വല്ലതും ഉണ്ടോ,… കണ്ണെല്ലാം ചുവന്നിട്ടുണ്ടല്ലോ “ലൂക്ക “അ…ത് കണ്ണിൽ എന്തോ പെട്ടന്ന് ചാടി” “രണ്ടും കണ്ണിലും ചാടിയോ “മുക്ത ഗൗരവം വിടാതെ നോക്കി “ആഹ് “അവൻ വീണ്ടും ഒരു ചോദ്യത്തിന് തിരി കൊളുത്താതെ ചെയറിൽ ഇരുന്നു. “നിങ്ങൾ ഇരിക്ക്, ഞങ്ങൾ ഇപ്പോ വരാം”ആദി അതും പറഞ്ഞു എണീറ്റതും പ്രീതിയും മുക്തയും കൂടെ അകത്തേക്ക് പോയി….
ലൂക്ക അവരോട് എന്തോ കണ്ണ് കൊണ്ടു ആഗ്യം കാണിച്ചു നേരെ ഇരുന്നു. “അവരെങ്ങോട്ടാ പോകുന്നെ “ദീക്ഷിത് ലൂക്കയേ നോക്കി. “അറിയില്ല, ഇപ്പോ വരുമല്ലോ അപ്പോ നേരിട്ട് ചോദിക്കാം ” അതോടെ അവൻ ഫോൺ എടുത്തു അതിൽ നോക്കി ഇരുന്നു…. ഇത് കണ്ടു ലൂക്ക ചുണ്ട് കൂട്ടി പിടിച്ചു ചിരി അടക്കി പിടിച്ചു. പെട്ടന്ന് പുറകിൽ നിന്ന് എന്തോ ശബ്ദം കേട്ട് ദീക്ഷിത് അറിയാതെ ഞെട്ടി ചാടി എണീറ്റു……. കയ്യിൽ blast party Popper ഉം പിടിച്ചു നിൽക്കുന്ന മുക്തയെയും പ്രീതിയെയും കണ്ടു അവൻ സംശയവും ആദ്യമായി തന്റെ മുൻപിൽ ചിരിച്ചു നിൽക്കുന്ന മുഖവും കണ്ടു അത്ഭുതവും തോന്നി.
Happy birthday too you…. Happy birthday too you…. Happy birthday happy birthday….. Happy birthday too you കേക്കും കൈയിൽ പിടിച്ചു വരുന്നതും ലൂക്കയും പ്രീതിയും മുക്തയും ഒരു പോലെ ക്ലാപ് ചെയ്തു കൊണ്ടു അവന് മുൻപിൽ അണിനിരഞ്ഞു. എന്താണ് തനിക്ക് ചുറ്റും നടക്കുന്നതെന്ന് പോലും അറിയാതെ നിൽക്കുവാണ് അവൻ….ഇന്ന് അവന്റെ birthday ആണെന്ന ഓർമ പോലും അവനില്ല. “നീ എന്താ പന്തം കണ്ട പെരുച്ചാഴിയേ പോലെ നിൽക്കുന്നെ “ആദി തട്ടി.അപ്പോഴാണ് അവൻ ചിന്തയിൽ നിന്നുണർന്നത്. “ഇ……. ഇ…ന്ന് എന്റെ ബര്ത്ഡേ ആണെന്ന് നിങ്ങൾക്ക് എങ്ങനെ ” “ഞങ്ങൾക്ക് അതൊന്നും അറിയില്ല, ആദിയാ പറഞ്ഞേ തന്റെ ബര്ത്ഡേ ആണെന്ന്”പ്രീതി
“പക്ഷേ,…എനിക്ക് എന്റെ birth data പോലും അറിയില്ല. പിന്നെ എങ്ങനെ നിങ്ങൾക്ക് “അത് പറയുമ്പോഴും ശബ്ദം ഇടരുന്നുണ്ട്. അത് ബാക്കിയുള്ളവർ ശ്രദ്ധിച്ചു. . “നീ തന്നെ അല്ലെ പറഞ്ഞേ,”ആദി “അത് പിന്നെ, ആ date കറക്റ്റ് ഒന്നും അല്ല. എന്നേ അപ്പയ്ക്ക് കിട്ടിയ ദിവസം തോട്ട് അന്നാണെന്റെ birthday….. പക്ഷേ അപ്പ പോയതിൽ പിന്നെ അങ്ങനെ ദിവസം പോലും ഞാൻ മറന്നു പോയി “അയാളുടെ വേർപാട് അവനെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് ഇരുവരും മനസ്സിലായി…. ലൂക്ക കേക്ക് മുറുക്കാൻ വേണ്ടി കത്തിയെടുത്തു അവന്റെ കയ്യിൽ വെച്ചു. “അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ,… വേഗം ഇത് വാങ്ങി കേക്ക് കട്ട് ചെയ്തേ “ലൂക്ക പറയുന്നത് കേട്ട് അവനെന്തില്ലാതെ സങ്കടം തോന്നി.
ഇതൊക്കെ താൻ അംഗീകരിക്കുന്നുണ്ടോ? കുറ്റബോധം കൊണ്ടു അവന്റെ തല വീണ്ടും താഴ്ന്നു. “ഞാൻ അപ്പോഴത്തെ മൂഡിൽ പറഞ്ഞതാടോ, ഇനിയും അത് മനസ്സിൽ വെച്ചിരിക്കേണ്ട…. താൻ അതൊക്കെ വിട്ട് ഈ കേക്ക് ഒന്ന് കട്ട് ചെയ്തേ “പ്രീതി ചെറിയ ചമ്മലോടെ അവന്റെ തോളിൽ തട്ടി. “അപ്പൊ നിങ്ങൾക്ക് എന്നോടുള്ള ദേഷ്യം പോയോ “അവന്റെ വിടർന്ന കണ്ണുകളും ചിരിയും കണ്ടു ബാക്കിയുള്ളവർ അറിയാതെ കൂടെ ചിരിച്ചു പോയി. “മുഴുവനായി പോയിട്ടൊന്നും ഇല്ല, കുറച്ചൂടെ ഉണ്ട്…. അതിടയ്ക്ക് വീട്ടിക്കോളാം”മുക്ത ചിരി നിർത്തി. “അത് മതി എനിക്ക്…..വേണേൽ ദേഷ്യം തീരുവോളം തല്ലിക്കോ വഴക്കും പറഞ്ഞോ പക്ഷേ ഇങ്ങനെ അവോയ്ഡ് ചെയ്യരുത്.
എനിക്കും ആഗ്രഹമുണ്ട് നിങ്ങളെ പോലെ ഇങ്ങനെ ഹാപ്പിയായി ചിരിച്ചു നടക്കാൻ.”അവന്റെ വാക്കുകൾ ഉള്ളിൽ തട്ടിയാണെന്ന് നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന കണ്ണുകളിൽ ഉണ്ടായിരുന്നു. “അതൊക്കെ നമുക്ക് വഴിയേ ആലോചിക്കാം, ദീക്ഷിത് ഇപ്പോ കേക്ക് മുറിക്ക് “മുക്ത അവന്റെ പുറത്തു കൊട്ടി. അവൻ എല്ലാവരെയും നോക്കി കൊണ്ടു കേക്ക് കട്ട് ചെയ്തു….ആദ്യമായാണ് ഇത്രയും പേരുടെ കൂടെ ഇങ്ങനെ ഒരു ജന്മ ദിനം. പണ്ട് ഞാനും അപ്പയും മാത്രം. എങ്കിലും അതും സ്വർഗമായിരുന്നു….ഇന്ന് തനിക്ക് ഫാമിലി എന്ന് പറഞ്ഞു കാണിച്ചു കൊടുക്കാൻ കുറച്ചു പേരെ ദൈവം നിൽകിയ പോലെ.അവന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു തൂകി.
എത്ര തടയാൻ നോക്കിയിട്ടും അതിന് കഴിയാതെ ഒഴുകി കൊണ്ടിരുന്നു……. ഇത് കണ്ടു ബാക്കിയുള്ളവരുടെയും മിഴികൾ അറിയാതെ നിറഞ്ഞു പോയി. അവൻ ആദ്യം തന്നെ കേക്ക് ആദിയുടെ വായിൽ വെച്ചു കൊടുത്തു… ലൈഫിലേക്ക് ഒരു മുന്നറിയിപ്പും കൂടെ വന്ന സുഹൃത്ത്. എത്രയൊക്കെ ആട്ടിയോടിച്ചിട്ടും തന്നിലേക്ക് തന്ന വന്നിണങ്ങിയവൻ.ഒരുപാട് കടപ്പാടുകൾ ഉണ്ട് അവനോട്….. എല്ലാവരും കേക്ക് സേർവ് ചെയ്തു ഭക്ഷണം കഴിക്കാൻ ഇരുന്നു…. “എന്താ നിന്റെ തീരുമാനം “പ്രീതി മുക്തയ്ക്ക് നേരെ തിരിഞ്ഞു. “എനിക്ക് എല്ലാം അറിഞ്ഞു കൊണ്ടു അവളെ അതിലേക്ക് തള്ളിയിടാൻ തോന്നുന്നില്ല “
“പക്ഷേ ഈ മാര്യേജ് മുടക്കിയത് അവൾക്ക് എന്തെങ്കിലും നേടാൻ ആകുമോ? “ലൂക്ക “നിങ്ങൾ എന്താ പറഞ്ഞു വരുന്നത് “അവൾ അവരെ സംശയത്തോടെ നോക്കി. “നീ എന്ത് കണ്ടാണ് ആ വിവാഹം മുടക്കാൻ നിൽക്കുന്നത്….. അവരെയൊക്കെ വെറുപ്പിച്ചിട്ട് പിന്നെ ഗായത്രിയേ ആ വീട്ടിൽ കയറ്റുമോ,.. അവളുടെ അച്ഛമ്മയേ പിന്നെ ഒരുനോക്ക് കാണാൻ അവിടെ ഉള്ളവർ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ. ചീത്തപ്പേര് അല്ലാതെ ഒന്നും നേടാൻ കഴിയില്ല അവൾക്ക്…….”ദീക്ഷിത് “എന്നാലും “മുക്തയ്ക്ക് അതിൽ നിന്ന് പിന്മാറാൻ കഴിയാത്ത പോലെ നിന്നു. “ഞങ്ങൾ പറയാൻ ഉള്ളത് പറഞ്ഞു. നിങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ നോക്കിയതല്ലേ അവളെ….
എന്നിട്ടും അതിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല “പ്രീതി “അതിന് പുറകിൽ എന്തെങ്കിലും reason കാണും…. ദീക്ഷിത് പറഞ്ഞ പോലെ വല്ലതും ആണെങ്കിലോ ” “ആയിരിക്കാം…. പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും അവൻ മാര്യേജ് ചെയ്യാൻ സമ്മതിച്ചിട്ടുണ്ടെങ്കിൽ അവനു ഇഷ്ട്ടം കൊണ്ടായിരിക്കില്ലേ “ഇപ്രാവശ്യം ആദിയാണ് പറഞ്ഞത്.അവൻ കൂടെ ആയതും മുക്ത ആകെ ധർമ്മ സങ്കടത്തിൽ ആയി. “ഇനി ഞാൻ എന്ത് ചെയ്യാനാ നിങ്ങൾ പറയുന്നേ… ഞങ്ങൾ വരാമെന്ന് വാക്ക് കൊടുത്തിട്ട് ഇനി വരില്ലെന്നൊക്കെ പറഞ്ഞാൽ.” “കല്യാണത്തിന് പോകേണ്ടെന്ന് ആരും പറഞ്ഞില്ലല്ലോ,.
പോയി വിവാഹം കൂടി പോര്. വരുന്ന വഴി വരനും വീട്ടുകാർക്കും ഒന്ന് രണ്ടു ക്ലാസ് കൂടെ എടുത്ത് കൊടുത്തേക്ക്.”ലൂക്ക അതിനോട് യോചിക്കുന്ന പോലെ ആദി അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു.ഉള്ളിൽ സമ്മതം അല്ലെങ്കിൽ പോലും പക്ഷേ ഇവർ പറഞ്ഞതിലും കാര്യം ഉണ്ടെന്നോർത്തു അവൾ അതെല്ലാം അടക്കി വെച്ചു അവരോടപ്പം ചിരിയിൽ പങ്കാളിയായി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വീട്ടിൽ എത്തിയതിനു ശേഷം രണ്ടിന് ഒന്ന് ബാത്റൂമിൽ പോയി വരാൻ പോലും ടൈം ഇല്ല….. ഒരു ലോഡ് എഴുതി കംപ്ലീറ്റ് ചെയ്തു തീർക്കാൻ ഉണ്ട്.വരുന്നവരെയും പോകുന്നവരെയും അടക്കം പ്രാകി ഇരുന്നു എഴുതി മടുത്തു.
“എനിക്കിനി ജീവിക്കേണ്ട, എനിക്ക് മടുത്തു ഈ ജീവിതം “അക്കി എഴുതി കുഴങ്ങി ടേബിളിലേക്ക് മറിഞ്ഞു. “ആരെങ്കിലും എന്നേ ഒന്ന് കൊന്നു താരോവോ, “അടുത്ത നിലവിളി. “മര്യാദക്ക് അടങ്ങി ഇരുന്നാൽ മതിയായിരുന്നു, ഇതിപ്പോ വന്നു എൻജോയ്മെന്റ് അടിച്ചു വന്നപ്പോഴേക്കും ഇങ്ങോട്ട് തട്ടുകയും ചെയ്തു പോരാത്തതിന് അടുത്ത തലമുറയ്ക്ക് കൂടെ എഴുതാൻ ഉള്ളത് കിട്ടുകയും ചെയ്തു……”അക്കി “What a tragedy “വിക്കി നെടുവീർപ്പിട്ടു. “ഇരുന്നു കളിക്കാതെ വേഗം എഴുതി തീർക്കാൻ നോക്ക് രണ്ടും “പുറകിൽ നിന്നുള്ള അലർച്ച കേട്ട് അക്കിയ്ക്ക് ആളെ പിടി കിട്ടി. “ഈ ഒരു കുറവേ ഉണ്ടായിരുന്നുള്ളു, എല്ലാം തികഞ്ഞു “അക്കി പിറുപിറുത്തു
“അധ്വിക എന്തെങ്കിലും പറഞ്ഞോ ” നന്ദൻ അകത്തേക്ക് തലയിട്ടു. “ഒരു കണക്ക് നോക്കിയതാ 😁” “കണക്കൊ? കേൾക്കട്ടെ നിന്റെ കണക്ക് 🧐” “99 problems +1 problem =100 problems “അക്കി നന്ദനെയാണ് 1% ഉദ്ദേശിച്ചതെന്ന് വിക്കിയ്ക്ക് പിടികിട്ടി. അവൻ ചുണ്ട് കൊട്ടി ചിരിച്ചു കൊണ്ടു നോട്ടിലേക്ക് മുഖം പുഴ്ത്തി. “ഇത് ഏത് കൊച്ചുകുട്ടിയ്ക്കും അറിയില്ലേ, ഇതൊക്കെയാണോ നിനക്ക് പഠിപ്പിക്കുന്നെ ” “ഇടയ്ക്കൊക്കെ😬 “അക്കി അതും പറഞ്ഞു എഴുതാൻ തുടങ്ങി. രാത്രി ആയിട്ടും രണ്ടു പേരും ഒന്നും കഴിച്ചിട്ടില്ല. വർക്ക് complete ചെയ്യാൻ തുനിഞ്ഞിറങ്ങിയതാണ്. വിക്കി വൈഷ്ണവിയ്ക്ക് ഡയറി മിൽക്ക് ഒക്കെ വാങ്ങിച്ചു കൊടുത്തു കുറച്ചൊക്കെ എഴുതി തീർത്തിട്ടുണ്ട്.
പക്ഷേ അക്കിയ്ക്ക് ഇപ്പോ ആദി ഇല്ലാത്തതിന്റെ ക്ഷീണം നന്നായി അറിയുന്നുണ്ട്. അവനുണ്ടെങ്കിൽ പകുതിയും എഴുതി കൊടുക്കുമായിരുന്നു…… ഇടയ്ക്ക് കൈ കടഞ്ഞു കൊണ്ടു പെൻ അവിടെ വെച്ചു കൈ കുടയുന്നതും ഉഴിയുന്നതും കണ്ടു നന്ദന് വല്ലാതെ ആയി…… അവന് കൂടെ ഇരുന്നു സഹായിക്കണമെന്നുണ്ട്, പക്ഷേ ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി മിണ്ടാതെ ഇരുന്നു. “വിക്കി നീ എന്റെ ഫോൺ താഴെ ചാർജിൽ ഇട്ടു വെച്ചിട്ടുണ്ട്, അതൊന്ന് എടുത്തു കൊണ്ടു വന്നേ “നന്ദൻ വാതിൽ പടിയിൽ ചാരി കൊണ്ടു അവനോട് പറഞ്ഞു. “എന്താ ഏട്ടാ, ഞാൻ തന്നെ പോകണോ” “അതേ നീ തന്നെ പോകണം ” “കഷ്ട്ടമുണ്ട്ട്ടോ “അതും പറഞ്ഞു കലി തുള്ളി ചെക്കൻ താഴെക്ക് ആടി പാടി ഇറങ്ങി.
അവൻ പോയെന്ന് കണ്ടതും നന്ദൻ അവളുടെ അടുത്തേക്ക് ചെന്നു. എഴുതുന്നതിനിടയിൽ ആരുടെയോ നിശ്വാസം കഴുത്തിൽ അടിക്കുന്ന പോലെ തോന്നി അവൾ ഒരു വിറയലോടെ പുറകിലേക്ക് കണ്ണുകൾ പായിച്ചു. തന്നോട് ചേർന്ന് കുനിഞ്ഞു നിൽക്കുന്ന നന്ദനെ കണ്ടു അവൾ ചെയറോടെ പുറകിലേക്ക് ആഞ്ഞു. ചെയറടക്കം പുറകിലേക്ക് വീഴാൻ പോയവളെ കണ്ടു അവൻ വേഗം ചെയറിൽ പിടിച്ചു വലിച്ചു വലിയുടെ ആകാതത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് ശക്തിയിൽ വന്നിടിച്ചു. പെട്ടന്ന് ആയതു കൊണ്ടു രണ്ടു പേരും ഒരുപോലെ ഞെട്ടി…. നന്ദന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു. ചെക്കൻ നിന്ന് വിയർക്കാൻ തുടങ്ങി.
അക്കി അവന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ട് പേടിയോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. “അയ്യോ ഏട്ടന്റെ ഹൃദയം എന്തിനാ ഇങ്ങനെ ഇടിക്കണേ “അക്കി തല ഉയർത്തി അവനെ സംശയത്തോടെ ചോദിച്ചു….. ഇങ്ങനെയൊരു പൊട്ടി…. ഈശ്വരാ എങ്ങനെ പറയും ഈ നെഞ്ച് അതിന്റെ അവകാശിയെ മാടി വിളിക്കുവാണെന്ന്. ഒരിക്കലും വീർപ്പെട്ടു പോവരുതെന്ന് കെഞ്ചുവാണെന്ന്..നന്ദന്റെ മിഴികൾ അവളെ ആരാധനയോടെ നോക്കി നിന്നു. “നന്ദേട്ടാ, ഏട്ടന് വല്ല അസുഗവും ഉണ്ടോ? അല്ലാതെ ഇങ്ങനെ ഇടിക്കില്ല “അക്കി വീണ്ടും സംശയം ഉയർത്തി. “ആ ഒരസുഖം ഉണ്ട്…”
“അയ്യോ….. എന്താ അസുഖം ‘അക്കി ഞെട്ടലോടെ അവനിൽ നിന്ന് മാറി നേരെ നിന്നു. “അതൊക്കെ അതിന്റെ സമയത്ത് അറിയും ” “അങ്ങനെയും ഉണ്ടോ ” “ഉണ്ടെന്ന് കൂട്ടിക്കോ “അവൻ പറയുന്നത് കേട്ട് കൗതുകത്തോടെ അതിന് തലയാട്ടി കൊണ്ടു വീണ്ടും എഴുതാൻ തുടങ്ങി.ഇനിയിപ്പോ എങ്ങനെ ചോദിക്കും എന്ന് കരുതി ചെക്കൻ ചൊറിയും കുത്തി വീണ്ടും അവിടെ തന്നെ നിൽക്കാൻ തുടങ്ങി. ഇത് കണ്ടു അക്കി എഴുത്ത് നിർത്തി അവനെ നോക്കി പുരികമുയർത്തി. “അതല്ല,അക്കിയ്ക്ക് പ്രശ്നം ഇല്ലെങ്കിൽ ഞാൻ എഴുതാൻ സഹായിക്കാം “നാവ് പൊള്ളിയ പൂച്ചയെ പോലെ പറയുന്നവന്റെ സംസാരം കേട്ട് അക്കി ഞെട്ടി.
“എന്ത്? എന്താ പറഞ്ഞേ? ഞാൻ ശരിക്കും കേട്ടില്ല “അക്കി കണ്ണും മിഴിച്ചു അവനെ ഒന്നൂടെ ഉറ്റു നോക്കി. “നിനക്ക് വയ്യെങ്കിൽ ഞാൻ എഴുതാൻ സഹായിക്കാം എന്ന്,….. നിർബന്ധം ഇല്ല. കണ്ടിട്ട് താൻ ഒക്കെ അല്ലെന്ന് തോന്നി ” അക്കി അവളെ തന്നെ ഒന്ന് പിച്ചി,… നോവുന്നുണ്ട്… അപ്പൊ സ്വപ്നം അല്ല. എന്നാലും അതെങ്ങനെ. അക്കിയുടെ ആലോചന കണ്ടു അവൻ നാവ് കടിച്ചു കൊണ്ടു അവൾക്ക് മുമ്പിൽ വിരൽ നോടിച്ചു. “വേണമെങ്കിൽ പറ, എനിക്ക് വേറെ പണിയുണ്ട് ” “അയ്യോ പോവല്ലേ, എനിക്ക് സന്തോഷമേ ഒള്ളു “പോകാൻ തുനിഞ്ഞവന്റെ കയ്യിൽ പിടിച്ചു. “എങ്കിൽ വേഗം താ,”കേൾക്കേണ്ട താമസം അവൾ notes എടുത്തു അവന്റെ കയ്യിൽ കൊടുത്തു.
എഴുതാൻ ഉള്ളതൊക്കെ മാർക്ക് ചെയ്തു. “ഞാൻ complete ആക്കി മുറിയിൽ വെക്കാം, രാവിലെ എടുത്തു കൊണ്ടു പൊക്കോ “അത് മാത്രം പറഞ്ഞു അവൻ വേഗം തന്റെ റൂമിലേക്ക് നടന്നു. ഇതിപ്പോ എന്താ നടന്നതെന്ന് അറിയാതെ അക്കിയും അവൻ പോകുന്നതും നോക്കി നിന്നു…. അപ്പൊ ഡ്രാക്കുളക്കുള്ളിൽ നല്ല മനുഷ്യനും ഉണ്ടല്ലേ….. “നീ എന്ത് നോക്കി ഇരിക്കാ….. എഴുതാൻ ഒന്നും ഇല്ലേ കുരിപ്പേ “ഫോണുമായി വരുന്ന വിക്കി കാണുന്നത് ഓരോന്ന് ആലോചിച്ചു ചെയറിൽ ഇരുന്നു കറങ്ങുന്ന അക്കിയെയും. “എനിക്ക് എഴുതാൻ ഇല്ലല്ലോ 😁” “എഴുതാൻ ഇല്ലെന്നോ? അതെന്താ നീ പഠിത്തം നിർത്തിയോ ” “ഇല്ല ” “പിന്നെ “
“എന്റെ note നന്ദേട്ടൻ എഴുതി തരാമെന്ന് പറഞ്ഞു കൊണ്ടു പോയി”മുഴുവൻ പല്ലും ഇളിച്ചു നിൽക്കുന്നവളെ കണ്ടു അവന് വിശ്വാസം വന്നില്ല. “ഒന്നു പോടീ കോമഡി പറയാതെ…. നന്ദേട്ടൻ നിന്റെ നോട്ട് ഇപ്പൊ എഴുതി തരും കാത്തിരുന്നോ “വിക്കി പുച്ഛിച്ചു. “നീ വേണേൽ വിശ്വാസിച്ചാൽ മതി. എന്നോട് തർക്കിക്കാതെ വേഗം എഴുതി തീർക്കാൻ നോക്ക്. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…….”അക്കി കോട്ടു വാ ഇട്ടു അവളുടെ മുറിയിലേക്ക് നടന്നു. “അത് കൊള്ളാലോ. ഇതെവിടുത്തെ മര്യാദയാ 🤔…….”അതും പറഞ്ഞു ചെക്കൻ നേരെ നന്ദന്റെ മുറിയിലേക്ക് നടന്നു. നന്ദൻ സ്പെക്സ് ഓക്കേ വെച്ചു ഭയങ്കര എഴുത്തിലാണ്.ഇത് കൂടെ കണ്ടതും വിക്കി ചവിട്ടി തുള്ളി അകത്തേക്ക് കയറി.
“ഏട്ടാ “ഒരു അലർച്ചയാണ്….. നന്ദന്റെ കയ്യിലെ പെൻ പോലും തെറിച്ചു പോയി. “എന്താടാ മനുഷ്യനേ പേടിപ്പിക്കാൻ ആയിട്ട് ഇറങ്ങിക്കോളും “അവൻ പെൻ എടുത്തു നെഞ്ചിൽ കൈ വെച്ചു. “ഏട്ടന് എന്നേ കാണുന്നുണ്ടോ “വിക്കി ഊരയ്ക്കും കൈ കൊടുത്തു അവന് മുൻപിൽ വന്നു നിന്നു. “എന്റെ കണ്ണിന് ഒരു കുഴപ്പവും ഇല്ല,” “ഞാൻ ഏട്ടന്റെ ആരായിട്ട് വരും….” “നിനക്ക് വട്ടായോ? ” “ഏട്ടൻ പറ ഞാൻ ആരായിട്ട് വരും. എനിക്കിപ്പോ അറിയണം ” “എന്റെ അനിയൻ ആയിട്ട് വരും ” ‘ആണല്ലോ, അതിൽ മാറ്റം ഒന്നും ഇല്ലല്ലോ “കൈ ഉയർത്തി ആണല്ലോ എന്ന രീതിയിൽ ചോദിച്ചു. “എന്താടാ നിനക്ക് വേണ്ടേ 🥴” “ഞാൻ അവിടെ പട്ടിയെ പോലെ എഴുതുന്നത് കണ്ടിട്ട് അത് മൈൻഡ് ചെയ്യാതെ ആ കുരിപ്പിന് മാത്രം എന്തിനാ എഴുതി കൊടുക്കാന്നു സമ്മതിച്ചേ…..
എഴുതാൻ അത്രയ്ക്ക് ഇഷ്ടം ആയിരുന്നേൽ എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ. ഞാൻ തരില്ലേ ഇഷ്ടം പോലെ 😭” “നീ എന്റെ തലയ്ക്കു പ്രാന്ത് പിടിപ്പിക്കാതെ ഇവിടുന്ന് പോകുന്നുണ്ടോ,” “മനസ്സിലാകുന്നുണ്ട് എനിക്ക്, ഏട്ടന് എന്നോട് ഇപ്പൊ ഒരു സ്നേഹവും ഇല്ല ” “ഇവനെ ഇന്ന് ഞാൻ,”അതും പറഞ്ഞു എന്തോ എണീറ്റു തിരയാൻ തുടങ്ങി. “എന്താ നോക്കുന്നെ ” “എന്റെ ബെൽറ്റ് ഇവിടെ എവിടെയോ വെച്ചിരുന്നു.
ഒരു മിനിറ്റ് പോവല്ലേ”അതും പറഞ്ഞു അവൻ തിരിഞ്ഞതും വാതിൽ അടയുന്ന ശബ്ദം കേട്ട് നന്ദൻ നെടുവീർപ്പിട്ട് കൊണ്ടു എഴുത്തിൽ ശ്രെദ്ധ ചെലുത്തി. “എന്താ എന്നും ഇല്ലാത്ത എഴുത്തോക്കേ “വാതിലിനടുത്തു നിന്ന് നോക്കുന്ന വിഷ്ണുവിനെ കണ്ടു അവൻ ചമ്മലോടെ വേഗം എണീറ്റു. “അതൊന്നും ഇല്ല, ഞാൻ ചുമ്മാ ” “ഏട്ടന് അക്കിയേ ഇഷ്ട്ടമാണല്ലേ “പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് ആശ്ചര്യത്തോടെ അവനെ നോക്കി……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…