Kerala
രാഹുൽ കെപിസിസിയുടെ നോമിനിയെന്ന് പറയണമായിരുന്നു; സുധാകരനെ തള്ളി ഹസൻ
ഷാഫി പറമ്പിലാണ് പാലാക്കാട്ടെ സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസൻ. സുധാകരന്റെ പേര് എടുത്ത് പറഞ്ഞാണ് ഹസന്റെ പ്രതികരണം. യഥാർഥത്തിൽ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ഹസൻ പ്രതികരിച്ചു
രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് പറയേണ്ടിയിരുന്നത്. കെപിസിസി അല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനി ആകില്ലല്ലോ. എല്ലാ പാർട്ടിയിലും അങ്ങനെ അല്ലേയെന്നും ഹസൻ ചോദിച്ചു
നേരത്തെ പാലക്കാട് ഡിസിസിയും സുധാകരനെ തള്ളി രംഗത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനി ആണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പ്രതികരിച്ചത്.