റാസ് അല്‍ ഖൈമയില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചു
റാസ് അല്‍ ഖൈമ: വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും കുറക്കാന്‍ ലക്ഷ്യമിട്ട് റാസ് അല്‍ ഖൈമയിലെ റോഡുകളില്‍ എഐ അധിഷ്ഠിത അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ചു. എമിറേറ്റില്‍ വാഹനാപകടങ്ങള്‍ കുറക്കാനും കുറ്റകൃത്യങ്ങള്‍ അതിവേഗം കണ്ടെത്താനും ലക്ഷ്യമിട്ടാണ് സെയ്ഫ് സിറ്റി പദ്ധതിയുടെ ഭാഗമായി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് റാസ് അല്‍ ഖൈമ പൊലിസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി വ്യക്തമാക്കി.
ലോകത്തില്‍ ലഭിക്കുന്നതില്‍ ഏറ്റവും മുന്തിയ സുരക്ഷാ സാങ്കേതികവിദ്യയിലുള്ളവയാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍. പ്രധാന റോഡൂകള്‍, ഇന്റെര്‍സെക്ഷനുകള്‍ തുടങ്ങിയവയെല്ലാം ഇനി ക്യാമറയുടെ നിരീക്ഷണത്തിന് അകത്തായിരിക്കും. എമിറേറ്റിലെ ജനങ്ങളുടെ സ്വര്യജീവിതത്തിനും എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ക്യാമറകള്‍ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അല്‍ നുഐമി പറഞ്ഞു.