AutomobileBusiness

റോള്‍സ് റോയ്‌സ് ലാ റോസ് നോയര്‍ ഡ്രോപ്പ്‌ടെയില്‍ അഥവാ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍

ഏതൊരു കാര്‍ ഭ്രാന്തന്റെയും ആത്മാവിലോളം ആഴ്ന്നുകിടക്കുന്ന ഒന്നാണ് റോള്‍സ് റോയ്‌സ് കാറുകളില്‍ ഒരെണ്ണം തനിക്ക് സ്വന്തമാവുകയെന്നത്. ആഢംബരത്തിന്റെ രാജാവ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന കാറുകളാണ് ഇവരുടേത്. എന്നാല്‍ ഇതില്‍ തന്നെ പല ലിമിറ്റഡ് എഡിഷനുകളും സംഭവിക്കാറുണ്ട്. എന്നാല്‍ റോള്‍സ് റോയ്‌സ് തറവാട്ടിലെ ഏറ്റവും വിലപിടിപ്പുള്ളതും ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയതുമായ കാറുകളില്‍ ഒന്നാണ് റോള്‍സ് റോയ്‌സ് ലാ റോസ് നോയര്‍ ഡ്രോപ്പ്‌ടെയില്‍.

ബ്രിട്ടീഷ് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് മോട്ടോര്‍ കാര്‍സ് ലിമിറ്റഡിന്റെ വാഹനങ്ങളെല്ലാം ആഢംബരത്തിന്റെ അവസാന വാക്കാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ എണ്ണത്തില്‍ മുന്നില്‍ റോള്‍സ് റോയ്‌സ് ആയിരിക്കും. ആ ലിസ്റ്റിലെ ഒന്നാമനും ഒരു റോള്‍സ് റോയ്‌സ് കാര്‍ തന്നെ. ലോകത്തിലെ ഏറ്റവും ചെലവേറിയ കാറാണ് റോള്‍സ് റോയ്സ് ലാ റോസ് നോയര്‍ ഡ്രോപ്ടെയില്‍. മൂന്നു കോടി ഡോളര്‍ (ഏകദേശം 251 കോടി രൂപ) വില വരും ഈ ഒരൊറ്റ കാറിന്.

ഈ കാറിന്റെ സീറ്റുകള്‍ റോസാദളങ്ങള്‍-തീമിലുള്ള പുറംഭാഗത്തെ പൂരകമാക്കാന്‍ കടും ചുവപ്പ് നിറത്തിലുള്ളതാണ്. രണ്ട് വര്‍ഷം കൊണ്ട് വികസിപ്പിച്ച ഈ സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മ്മാണത്തിന് ഒമ്പത് മാസം വേണ്ടി വന്നെന്നാണ് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് വെളിപ്പെടുത്തുന്നത്. സമാനതകളില്ലാത്ത റൊമാന്റിക് ഫീല്‍ നല്‍കുന്ന അകവും പുറവും. ലാ റോസ് നോയര്‍ ഡ്രോപ്ടെയിലിന്റെ ഇന്റീരിയര്‍ വളരെ ചുരുങ്ങിയതാണ്. ഡാഷ്ബോര്‍ഡിന് അനുയോജ്യമായ വുഡ് ക്രാഫ്റ്റ്സ്മാന്‍ഷിപ്പാണ് ഇതിന് ഭംഗി നല്‍കുന്നത്.

നീക്കിവെക്കാവുന്ന ഹാര്‍ഡ്ടോപ്പുള്ള രണ്ട് സീറ്റുള്ള സൂപ്പര്‍കാറാണ് ലാ റോസ് നോയര്‍. റോള്‍സ് റോയ്സിന്റെ ഫോര്‍ സീറ്റര്‍ ലേഔട്ടില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്. കാര്‍ബണ്‍, സ്റ്റീല്‍, അലുമിനിയം എന്നിവ കൊണ്ടാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 5.3 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുമാണ്. വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ അതിന് നിറഭേദം സംഭവിക്കും.

ഇരട്ട-ടര്‍ബോ 6.75-ലിറ്റര്‍ വി-12 എഞ്ചിന്‍ കരുത്തിലാണ് റോഡിലൂടെ പറക്കുക. 563 ബിഎച്ച്പി കരുത്തും 820 എന്‍എം ഡബ്ലിയുഡി ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കുന്നു. നൂതനമായ ബോഡി പെയിന്റ് 150 ടെസ്റ്റുകള്‍ക്കും ഒരു രഹസ്യ അടിത്തറയുടെ മിശ്രിതത്തിനും ശേഷമാണ് വികസിപ്പിച്ചെടുത്തത്. ഫ്രാന്‍സില്‍ കാണപ്പെടുന്ന ബ്ലാക്ക് ബക്കറ റോസിന്റെ ഇതളുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നാണ് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് വ്യക്തമാക്കുന്നത്.

Related Articles

Back to top button