Novel

മയിൽപീലിക്കാവ്: ഭാഗം 22

രചന: മിത്ര വിന്ദ

അച്ഛനോട് എന്നും മത്സരം ഉണ്ടായിരുന്നത് തെക്കയിൽ പ്രഭാകരമേനോൻ എന്ന മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമക്കായിരുന്നു..
എന്നാൽ എന്നും ഒരുപടി മുന്നിൽ നിന്നത് അച്ഛനായിരുന്നു.

പക്ഷേ ഞങ്ങൾ തോറ്റുപോയത് അയാളുടെ മുൻപിൽ മാത്രമാണ്.
ഞങ്ങളുടെ സർവ്വനാശത്തിനും കാരണക്കാരൻ.

ശ്രീഹരിയുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കുകയാണ്.

അങ്ങനെ ഇരിക്കെ ഒരു ദിവസം അച്ഛനും ഞാനും കൂടി രാത്രിയിൽ കാറിൽ വരുമ്പോൾ വഴിയിൽ ഒരു കാർ ആക്‌സിഡന്റ് ആയി കിടക്കുന്നു, നോക്കിയപ്പോൾ അതിസുന്ദരിയായ ഒരു പെൺകുട്ടി,

അവളുടെ ബോധം മറഞ്ഞിരുന്നു.

ഞങ്ങൾ രണ്ടുപേരും ഒന്നും നോക്കാതെ കൊണ്ട് വേഗം ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു,

അത്രകണ്ട് പരിക്കുകളൊന്നും ഇല്ലായിരുന്നു, പക്ഷേ വണ്ടി ഇടിച്ചതിന്റെ ആഘാതത്തിൽ അവൾ ബോധംകെട്ടു പോയതാണ്.

എന്നാലും അവളുടെ വേണ്ടപ്പെട്ടവരെ ആരെയെങ്കിലും ഏൽപ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങാം എന്ന് കരുതി ഞങ്ങൾ വെയിറ്റ് ചെയ്തു.

ആ പെൺകുട്ടി അഡ്രസ്സ് പറഞ്ഞു തന്നപ്പോഴാണ്
അറിയുന്നത് അത് പ്രഭാകരമേനോന്റെ മകൾ ആണെന്നുള്ള കാര്യം

പിന്നീട് അവർ എത്തിയതിനു ശേഷം ആണ് ഞങ്ങൾ അവിടെന്നു തിരിച്ചത്..

കൂടുതൽ സംസാരിക്കാൻ ഒന്നും നിന്നില്ല, ആക്സിഡന്റ് ആയപ്പോൾ ഇവിടെ എത്തിച്ച കാര്യം പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങി പോന്നു.

പതിവുപോലെ പിന്നെയും ദിവസങ്ങൾ ഒന്നോന്നായി കഴിഞ്ഞു.

**

ആ ഞായറാഴ്ച ഞങ്ങൾക്ക് കുറച്ചു അതിഥികൾ വന്നു,

ഒട്ടും പ്രതീക്ഷിക്കാതെ കുറച്ചു അതിഥികൾ..

പ്രഭാകരമേനോനും ഭാര്യയും അയാളുടെ മകനും മരുമകളും ആയിരുന്നു..

വളരെ സ്നേഹത്തോടെയായിരുന്നു അവരുടെ പെരുമാറ്റം ഒക്കെ.

കൂടുതൽ അസ്വഭാവികതയൊന്നും അതിൽ തോന്നിയതുമില്ല.

പിന്നീട് ഞങളുടെ ശതൃത കുറഞ്ഞു വന്നു,

ഒരു തവണ അച്ഛനും അമ്മയും അവരുടെ വീട്ടിലേക്കും പോയി.
എന്നെ ഒരുപാട് നിർബന്ധിച്ചു എങ്കിലും ഞാൻ എന്തോ അവിടേക്ക് പോയില്ല.

ഹിമയെ പരിചയപ്പെട്ടപ്പോൾ എന്റെ അമ്മയ്ക്ക് അവളെ ഒരുപാട് ഇഷ്ടമായി.
അത്ര നല്ലൊരു അടക്കവും ഒതുക്കവും ഒക്കെ ഉള്ള പെൺകുട്ടി.
ആര് കണ്ടാലും ഒറ്റനോട്ടത്തിൽ അവളോട് താല്പര്യം തോന്നും

അമ്മയാണ് എനിക്ക് വേണ്ടി ഹിമയെ ആലോചിച്ചത്‌,,

അത് കേൾക്കേണ്ട താമസം അവർക്ക് സമ്മതം ആയിരുന്നു..

പക്ഷെ,
ഹിമ ഞാൻ മനസ്സിൽ കൊണ്ടു നടന്ന പോലെ ഉള്ള ഒരു പെൺകുട്ടി അല്ലായിരുന്നു..

ലണ്ടനിൽ ഒക്കെ പോയി പഠിച്ചത് കൊണ്ടാവണം അവൾ തന്റേടം നിറഞ്ഞ ഒരു പെൺകുട്ടി ആയിരുന്നു..

എന്നോട് സംസാരിക്കുമ്പോഴൊക്കെ അവളുടെ അഹങ്കാരം വ്യക്തമാക്കുന്നതായിരുന്നു. ഞാനത് അമ്മയോട് ഒന്ന് സൂചിപ്പിച്ചു, അതൊക്കെ വിവാഹശേഷം മാറിക്കോളും എന്നായിരുന്നു അമ്മയുടെ മറുപടി.

അങ്ങനെ കല്യാണ ഒരുക്കങ്ങൾ ഒക്കെ നടന്നു കൊണ്ടിരിന്നു,

ഒരു ദിവസം അച്ഛൻ നഗരത്തിൽ ഉള്ള ഒരു പ്രധാനപ്പെട്ട പ്ലോട്ട് എന്റെപേരിൽ മേടിച്ചു , അതിൽ ഒരു ഹൈപ്പർമാർകെറ്റ് പണിയുവാൻ ആയിരുന്നു അച്ഛന്റെ തീരുമാനം.

പ്രഭാകരമേനോന്റെ മകൻ മിഥുൻ പലതവണ നോക്കിവെച്ചതായിരുന്നു ആ പ്ലോട്ട്..

കല്യാണത്തിനു രണ്ട് ദിവസം മുൻപാണ് ഈ സംഭവങ്ങൾ നടക്കുന്നത്..

മിഥുനും പ്രഭാകരമേനോനും കൂടി അച്ഛനെ സമീപിച്ചു,

ആ പ്ലോട്ട് മിഥുന് നൽകണം എന്നായിരുന്നു അവർ മുൻപോട്ട് വെച്ചത്…

അച്ഛൻ പക്ഷേ സമ്മതിച്ചില്ല

അന്ന് അച്ഛനും അവരും ആയിട്ട് oരു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ ആയിരുന്നു..

ഒടുവിൽ അവർ ദേഷ്യപ്പെട്ടു ഇറങ്ങി പോയി..

ഈ വിവാഹം നടക്കില്ല എന്നു ഞങ്ങൾ ഉറപ്പിച്ചു..

പക്ഷേ അന്ന് രാത്രിയിൽ ഹിമ എന്നെ വിളിച്ചു..

ഞാൻ ഇല്ലാതെ അവൾക്ക് ജീവിക്കാൻ പറ്റില്ലെന്നും, വേറെ ആരുടെയും മുൻപിൽ അവൾ തലകുനിക്കില്ലെന്നും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു

എന്റെ ഒപ്പം അവൾ ഇറങ്ങിവരാൻ തയ്യാറാണെന്ന് വരെ എന്നോട് പറഞ്ഞു.. അത്രമേൽ അവൾ എന്നെ സ്നേഹിക്കുന്നു എന്നും, ഈ വിവാഹം നടന്നില്ലെങ്കിൽ അവൾ ജീവിച്ചിരിക്കില്ലെന്ന് ഒക്കെ പറഞ്ഞു.

ശ്രീഹരി പറയുന്നത് കേട്ടുകൊണ്ട് ഇരിക്കുകയാണ് മീനാക്ഷി..

പുറത്തു ശക്തമായ മഴ പെയ്യുന്നുണ്ട്, ആ മഴക്ക് ഒരു രാക്ഷസിയുടെ രൂപം ആണെന്ന് അവൾക്ക് തോന്നി.. ചിരിച്ചട്ടഹസിച്ചു പെയ്യും പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയത്.

ശ്രീഹരിയുടെ വാക്കുകൾക്ക് ആയി അവൾ ചെവിയോർത്തു..

അച്ഛൻ എന്നോട് പറഞ്ഞു അവളെ നമ്മൾക്ക് വിളിച്ചുകൊണ്ടുവരാം എന്നു, കാരണം അച്ഛന് അവിടെ ജയിക്കണം ആയിരുന്നു..

പക്ഷേ ഞങൾ വിചാരിച്ചതുപോലെ ഒന്നും സംഭവിച്ചില്ല..

വിവാഹഒരുക്കങ്ങൾ മുറപോലെ നടന്നു.. അവർക്ക് സമ്മതകുറ വൊന്നും ഇല്ലായിരുന്നു.

അങ്ങനെ പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ ഞാൻ ഹിമയുടെ കഴുത്തിൽ താലി ചാർത്തി..

വളരെ ആഡംബരം നിറഞ്ഞ ഒരു വിവാഹമായിരുന്നു അത്. പ്രഭാകരമേനോൻ അയാളുടെ പദവിയും അഹങ്കാരവും ഒക്കെ എടുത്ത് കാണിക്കുന്ന വിധത്തിൽ ആയിരുന്നു എല്ലാം സജ്ജീകരിച്ചത്.

എല്ലാവരും അതീവ സന്തോഷത്തിൽ ആയിരുന്നു.. അച്ഛനോട് അമ്മയോടും ഒക്കെ അവർ വളരെ താല്പര്യത്തോടെ കൂടി സഹകരിച്ചു

അന്ന്..

ഞങളുടെ ആദ്യരാത്രിയിൽ ഹിമ ഭയങ്കര കരച്ചിൽ..

അവൾക്ക് അവളുടെ അച്ഛനെയും അമ്മയെയും കാണണം എന്നായിരുന്നു..

ഇവളുടെ വിഷമം കണ്ടിട്ട് അമ്മ പറഞ്ഞു എന്നാൽ നിങ്ങൾ രണ്ടുപേരും കൂടി അവിടേക്ക് പോകുവാൻ,

ഇതുപോലെ പെരുമഴയായിരുന്നു അന്നും.. മഴ ആയതുകൊണ്ട് പോകേണ്ട എന്ന് അച്ഛൻ പറഞ്ഞതാണ്..

പക്ഷേ… അവൾ സമ്മതിച്ചില്ല

ആ നശിച്ച രാത്രിയിൽ ഞാനും അവളും കൂടി അവളുടെ വീട്ടിലേക്ക് പോയി..

അവിടെ ചെന്നതും ഇവളുടെ മറ്റൊരു മുഖം ആയിരുന്നു..

എല്ലാവരുടെയും മുൻപിൽ വെച്ച് ഇവൾ എന്നെ വെറുതെ പരിഹസിക്കുന്നു.. കളിയാക്കുന്നു, അതുകേട്ടു മിഥുൻ ഭയങ്കര ചിരിയും..

എനിക്ക് ഒന്നും മനസിലായില്ല..

മിഥുൻ അന്ന് നന്നായിട്ട് മദ്യപിച്ചിരുന്നു.. അവൻ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു കോർക്കുവാൻ വന്നു,

ഞാൻ അതൊന്നും വകവെയ്ക്കാതെ ഹിമയെയും വിളിച്ചു റൂമിലേക്ക പോയി .

എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നിയിരുന്നു.
ഇന്നിവിടെവെച്ച് ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി, നാളെ ഹിമയോട് ചോദിക്കാൻ ഞാൻ തീരുമാനിച്ചു.

ഞാൻ കിടന്നു കഴിഞ്ഞിട്ടും അവൾ എന്റെ അരികിലേക്ക് വന്നില്ല.

ഒന്ന് രണ്ട് തവണ ഞാൻ വിളിച്ചപ്പോൾ അവൾ ഫോണിൽ നോക്കിയിരിക്കുന്നു. പിന്നീട് ഞാൻ നിർബന്ധിച്ചതുമില്ല.

കല്യാണത്തിന്റെ ബഹളങ്ങളൊക്കെ ആയതിനാൽ, കുറച്ചുദിവസമായിട്ട് ഞാൻ അങ്ങനെ ഉറങ്ങിയിരുന്നില്ല. അതുകൊണ്ട് കിടന്ന പാടെ ക്ഷീണം കാരണം ഞാൻ ഉറങ്ങിപ്പോയി.

ഇടയ്ക്കു എപ്പോളോ ആരുടെയോ കരച്ചിൽ കേട്ട് കണ്ണ് തുറന്ന ഞാൻ നോക്കിയപ്പോൾ എന്റെ അരികിൽ ഹിമക്ക് പകരം വേറെ ഒരു പെൺകുട്ടി..

വിവസ്ത്രയായ അവളെ നോക്കി ഞാൻ അന്തം വിട്ടു.. ,……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button