പാലക്കാട്ടെ കള്ളപ്പണ റെയ്ഡ്: ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലാ കലക്ടറോടാണ് റിപ്പോർട്ട് തേടിയത്. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചുമാണ് റിപ്പോർട്ട് തേടിയത്
കലക്ടർ റിപ്പോർട്ട് നൽകിയ ശേഷമാകും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർ നടപടി. ഇന്നലെ പുലർച്ചെയാണ് കെപിഎം ഹോട്ടലിൽ പോലീസ് സംഘം പരിശോധന നടത്തിയത്. അർധരാത്രി 12 മണിയോടെയായിരുന്നു പരിശോധന. മുറികൾ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പോലീസ് മടങ്ങിയത്
അതേസമയം വിഷയത്തിൽ വിഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അർധരാത്രിയിൽ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതെന്ന് സതീശൻ ആരോപിച്ചു.