Kerala

ചുരല്‍മല ദുരിത ബാധിതരായ കുട്ടികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധ; വില്ലന്‍ സര്‍ക്കാര്‍ കിറ്റിലെ സോയാബീനോ..?

കിറ്റിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നിര്‍ദേശം

കല്‍പ്പറ്റ: ഉപതരിഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാറിന് തലവേദനയായി പുതിയ വിവാദം. ചുരല്‍മലയിലെ ദുരിത ബാധിതര്‍ക്കിടയിലെ കുട്ടികളില്‍ ചിലര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റുവെന്നാണ് പുതിയ വാര്‍ത്ത. ഭക്ഷ്യവിഷബാധക്ക് പിന്നില്‍ സര്‍ക്കാര്‍ കിറ്റിലെ സോയാബിന്‍ ആണെന്നും ആരോപണമുണ്ട്.

വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് താലൂക്ക് ആശുപത്രിയിലെത്തി. ഭക്ഷണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പി പ്രസാദ് പ്രതികരിച്ചു.

ദുരന്തബാധിതര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതായും ഇവരില്‍ ഒരാളെ വൈത്തിര ആശുപത്രിയിലേക്ക് മാറ്റിയതായും ദുരിതബാധിതര്‍ വ്യക്തമാക്കി. സംഭവത്തിന് കാരണം ഭക്ഷ്യവിഷബാധയാണെന്നും സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ കിറ്റിലെ സോയാബീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത ഉണ്ടായതെന്നുമാണ് പരാതി. ഏഴു വയസുള്ള ഒരു കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button