ആള്‍ക്കൂട്ടത്തിലേക്ക് കാറ് ഇടിച്ചു കയറ്റി; 35 പേര് കൊല്ലപ്പെട്ടു
അക്രമി കാറില്‍വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി 35 പേരെ കൊന്നു. ചൈനയിലെ സുഹായ് നഗരത്തിലാണ് സംഭവം. സ്പോര്‍ട്സ് സെന്ററിന് പുറത്ത് കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറ്റിയാണ് അക്രമി 35 പേരെ കൊന്നൊടുക്കിയത്. 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പരുക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ വര്‍ധിച്ചേക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 7:48 ന് സ്പോര്‍ട്സ് സെന്ററിന് പുറത്ത് വ്യായാമം ചെയ്തിരുന്ന ആളുകളിലേക്ക് ചെറിയ ഓഫ്-റോഡ് വാഹനം ഓടിച്ചാണ് ഇയാള്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് ശേഷം കത്തികൊണ്ട് സ്വന്തം ശരീരത്തില്‍ കുത്തിക്കയറ്റി ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ അക്രമിയെ ആശുപത്രിയില്‍ പ്രവേശിച്ചു.
ഫാന്‍ എന്ന് വിളിക്കപ്പെടുന്ന 62 കാരനാണ് അക്രമിയെന്ന് പോലീസ് വ്യക്തമാക്കി. .’ഗുരുതരവും നികൃഷ്ടവുമായ ആക്രമണം’ എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ പരിക്കേറ്റ 43 പേരുടെ നില ജീവന് ഭീഷണിയല്ലെന്ന് പറഞ്ഞു.ആക്രമണത്തെ തുടര്‍ന്നുള്ള ദൃശ്യത്തിന്റെ വീഡിയോ, റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.