ഒടുവിൽ ആശ്വാസം: അരവിന്ദ് കെജ്രിവാളിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തേക്ക്
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ, സ്ഥിരം ജാമ്യം അനുവദിക്കണോ, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ എന്ന കാര്യങ്ങലാണ് കോടതി പരിശോധിച്ചത് ജാമ്യം ലഭിച്ചതോടെ കെജ്രിവാളിന് ജയിൽ മോചിതനാകാൻ സാധിക്കും. അനന്തകാലം തടവിലിടുന്നത് ശരിയല്ല. വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും കോടതി വിലയിരുത്തി. മാർച്ച് മാസത്തിലാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത് ഇഡിയുടെ കസ്റ്റഡിയിലിരിക്കെയാണ് കെജ്രിവാളിനെ സിബിഐ അറസറ്റ് ചെയ്തത്. നേരത്തെ ഇഡിയെടുത്ത കേസിൽ കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

’ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ

’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

കെജ്‌രിവാളിന് നേരെ കല്ലേറ്; പിന്നില്‍ ബി ജെ പിയെന്ന് ആം ആദ്മി

ബി ജെ പിക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയ ബദലുമായി കെജ്‌രിവാള്‍; സനാതന്‍ സേവാ സമിതി രൂപീകരിച്ചു
ജലവിതരണം മുടങ്ങില്ല; വയോധികര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാന പെരുമഴയുമായി കെജ്രിവാള്‍
