അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണർക്ക് രാജിക്കത്ത് കൈമാറി; ഡൽഹി ഇനി അതിഷി ഭരിക്കും
അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയെ കണ്ടാണ് കെജ്രിവാൾ രാജിക്കത്ത് കൈമാറിയത്. അതിഷിയെയാണ് ആം ആദ്മി പാർട്ടി പുതിയ ഡൽഹി മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്രിവാൾ രാജി സമർപ്പിക്കാൻ രാജ്ഭവനിലെത്തിയത്. കെജ്രിവാൾ ഗവർണർക്ക് രാജി സമർപ്പിച്ചതായി മുതിർന്ന എഎപി നേതാവ് ഗോപാൽ റായ് മാധ്യമങ്ങളെ അറിയിച്ചു. എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ അനുവാദം നൽകുന്നതിനുള്ള അപേക്ഷ അതിഷി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഡൽഹിയെ സംബന്ധിച്ച് കെജ്രിവാൾ രാജി വയ്ക്കുന്നത് അതീവ ദുഃഖകരമായ കാര്യമാണെന്നും എഎപി സർക്കാരിന്റെ നല്ല ഭരണം തുടർന്നുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണറുടെ വസിതിയ്ക്ക് മുന്നിൽ വച്ച് അതിഷി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനവിധി തേടും അദ്ദേഹം ഉടൻ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അതിഷി പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

’ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ

’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

കെജ്‌രിവാളിന് നേരെ കല്ലേറ്; പിന്നില്‍ ബി ജെ പിയെന്ന് ആം ആദ്മി

ബി ജെ പിക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയ ബദലുമായി കെജ്‌രിവാള്‍; സനാതന്‍ സേവാ സമിതി രൂപീകരിച്ചു
ജലവിതരണം മുടങ്ങില്ല; വയോധികര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാന പെരുമഴയുമായി കെജ്രിവാള്‍
