മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി അശ്വിൻ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ മൂന്ന് ചാമ്പ്യൻഷിപ്പിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ആർ അശ്വിൻ. ബംഗ്ലാദേശിനെതിരായി കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഷാക്കിബ് അൽ ഹസനെ പുറത്താക്കിയാണ് ഈ നേട്ടം കുറിച്ചത്. കാൺപൂർ ടെസ്റ്റിൽ രണ്ട് വിക്കറ്റുകളാണ് അശ്വിൻ ഇതുവരെ വീഴ്ത്തിയത് 2019-21 ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 14 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുമായി അശ്വിൻ വിക്കറ്റ് വേട്ടയിൽ രണ്ടാമത് എത്തിയിരുന്നു. 2021-24ലെ ചാമ്പ്യൻഷിപ്പിൽ 13 മത്സരങ്ങളിൽ നിന്ന് 61 വിക്കറ്റ് വീഴ്ത്തി. 2023-25 ചാമ്പ്യൻഷിപ്പിൽ 10 ടെസ്റ്റിൽ നിന്ന് 50 വിക്കറ്റാണ് ഇതുവരെയുള്ള നേട്ടം ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകാൻ അശ്വിന് ഇനി ആറ് വിക്കറ്റുകൾ കൂടി മതി. 181 വിക്കറ്റുകളാണ് അശ്വിന് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുള്ളത്. 187 വിക്കറ്റെടുത്ത നഥാൻ ലിയോണാണ് ഒന്നാം സ്ഥാനത്ത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹിന്ദിയെ ദേശീയ ഭാഷയായി കാണേണ്ടതില്ല, ഔദ്യോഗിക ഭാഷയായി കണ്ടാൽ മതി: ആർ ആശ്വിൻ

ഇന്നലെ വിരമിക്കൽ പ്രഖ്യാപനം; ഇന്ന് രാവിലെ ചെന്നൈയിൽ തിരിച്ചെത്തി ആർ അശ്വിൻ

ഇതിഹാസം കളമൊഴിഞ്ഞു: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ആർ അശ്വിൻ, പ്രഖ്യാപനം അപ്രതീക്ഷിതം

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി
