തിരുച്ചിറപ്പള്ളിയിലെ എയർ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാർ; ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വിമാന ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക പ്രശ്നത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഹൈഡ്രോളിക് ഫെയിലിയർ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളി -ഷാർജ വിമാനത്തിലെ 144 യാത്രക്കാരെയും സുരക്ഷിതമായി ഷാർജയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് യാത്രക്കാരെ ഷാർജയിലേക്ക് കൊണ്ടുപോയത്. സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം രണ്ടര മണിക്കൂർ നേരമാണ് തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്നത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും സിവിൽ എവിയേഷൻ മേധാവിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് എയർ ഇന്ത്യയുടെ എഎക്‌സ്ബി 613 വിമാനം രണ്ട് മണിക്കൂർ 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത്. ഇന്ധനം തീർക്കാനായിരുന്നു വട്ടമിട്ട് പറക്കലിലൂടെ ലക്ഷ്യം വച്ചത്. വിമാനം 5.40നാണ് പുറപ്പെട്ടത്. ലാൻഡിംഗ് ഗിയർ ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്നം. വിമാനം പറന്നുയർന്ന ഉടൻ തന്നെ പ്രശ്നം തിരിച്ചറിഞ്ഞെങ്കിലും നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് ഉചിതമല്ലാത്തതിനാൽ ഇന്ധനം തീർക്കാനായി വിമാനം രണ്ട് മണിക്കൂറിലേറെ നേരം വട്ടമിട്ട് പറക്കുകയായിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എയർ ഇന്ത്യയുടെ പുത്തൻ വിമാനങ്ങളിൽ പറക്കാം; അടുത്ത 18 മാസത്തിനുള്ളിൽ 60 വിമാനങ്ങൾ കൂടി നിരത്തിലേക്ക്
ബോംബ് ഭീഷണി; എയര്‍ ഇന്ത്യാ വിമാനം വഴിതിരിച്ചു വിട്ടു

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
