ബോംബ് ഭീഷണികൾക്കിടെ എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ വെടിയുണ്ട
എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു. ഒക്ടോബർ 27നായിരുന്നു സംഭവം. എഐ 916 വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെയാണ് വെടിയുണ്ട കണ്ടെത്തിയത്. ദുബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിനുള്ളിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. യാത്രക്കാരെ ഇതോടെ സുരക്ഷിതമായി പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങൾ ഒന്നും എയർ ഇന്ത്യ പങ്കുവെച്ചിട്ടില്ല. തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് വിമാനത്തിനുള്ളിൽ വെടിയുണ്ട കണ്ടെത്തിയത്. സുരക്ഷ വർധിപ്പിച്ചിട്ടും വിമാനത്തിനുള്ളിൽ വെടിയുണ്ട എങ്ങനെ കണ്ടെത്തിയതെന്നത് ചോദ്യമായി നിലനിൽക്കുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എയർ ഇന്ത്യയുടെ പുത്തൻ വിമാനങ്ങളിൽ പറക്കാം; അടുത്ത 18 മാസത്തിനുള്ളിൽ 60 വിമാനങ്ങൾ കൂടി നിരത്തിലേക്ക്

”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തായ്ലന്ഡില് കുടുങ്ങിയിട്ട് 4 നാള്: വലഞ്ഞ് യാത്രക്കാർ

മുസ്ലീം യാത്രക്കാർക്ക് ഇനി മുതൽ എയർ ഇന്ത്യയിൽ ഹലാൽ ഭക്ഷണം; പുതിയ നീക്കം ലയനത്തിന് പിന്നാലെ

എയർ ഇന്ത്യയുമായി ലയനം; വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്
