ശൈഖ് സായിദ് റോഡിലും അല്‍ ഖൈല്‍ റോഡിലുമായി നട്ടത് 25 ലക്ഷം പൂച്ചെടികള്‍
ദുബൈ: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദുബൈയിലെ ശൈഖ് സായിദ് റോഡിലും അല്‍ ഖൈല്‍ റോഡിലുമായി 25 ലക്ഷം പൂച്ചെടികളുടെ തൈകള്‍ നട്ടതായി ദുബൈ നഗരസഭ വെളിപ്പെടുത്തി. 6,500 മരങ്ങളും ഇവിടങ്ങളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 24.5 കോടി ദിര്‍ഹമാണ് ഇതിനായി നഗരസഭ ചെലവഴിച്ചത്. 14 ലക്ഷം ചതുരശ്ര മീറ്ററിലായി ഇന്റെര്സെക്ഷനുകളുടെയും റോഡുകളുടെയും ഭംഗി വര്‍ധിപ്പിക്കാനാണ് മരങ്ങളും പൂച്ചെടികളും നട്ടത്. ഇതിനായി ഫലപ്രദമായ ജലസേചന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ ദുബൈ പദ്ധതിയുടെ ഭാഗമാണ് നടപടിയെന്ന് ദുബൈ നഗരസഭാ ഡയരക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി വെളിപ്പെടുത്തി. ദുബൈയിലെ പച്ചപ്പ് വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വിസയും ഫ്ലൈറ്റും ഹോട്ടലും ഒറ്റ ബുക്കിങ്ങിൽ: പുതിയ ‘ടൂറിസ്റ്റ് പാക്കേജ് വിസ’ പ്രഖ്യാപിച്ച് സൗദി അറേബ്യ

ഹൂതികൾക്കെതിരെ കടൽ വഴിയും കരമാർഗ്ഗവും വൻ സൈനിക നീക്കത്തിന് സൗദി അറേബ്യ ഒരുങ്ങുന്നു

സഊദിയില്‍ പ്രവര്‍ത്തിക്കുന്നത് 31,231 വിദ്യാലയങ്ങള്‍

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ദുരുപയോഗം; അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി

റിയാദ് ബോക്സിങ് വീക്ക്; കരുത്തനായ ഹെവിവെയ്റ്റ് ചാമ്പ്യനെ ഇന്ന് അറിയാം
