Wednesday, 11 November 2026 About Us · Contact Us

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; ചെന്നൈ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്നാട്ടിൽ മഴ ശക്തമായ മഴ. ചെന്നെ അടക്കം 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മയിലാടുതുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്ധമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായതോടെയാണ് തമിഴ്‌നാട്ടിൽ മഴ കനക്കുന്നത്. പുതുച്ചേരിയിലും കാരയ്ക്കലും മഴ ശക്തമാകും. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. രാമേശ്വരത്തും പാമ്പനിലും രാവിലെ മൊബൈൽ ഫോൺ നെറ്റ്വർക്കിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. മയിലാടുതുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ കലക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം ദേശീയ, സംസ്ഥാന ദുരന്തനിവാരണ ടീമുകളും സജ്ജമാണ്. ദുരിതാശ്വാസക്യാമ്പുകൾ ആവശ്യാനുസരണം തുറക്കാനുള്ള തയ്യാറെടുപ്പ് നടത്തി. നാല് ദിവസം കൂടി മഴ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ