സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും സ്മിത്തും പുറത്തായി; ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകൾ നഷ്ടം
ഗാബ ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 152 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഒടുവിൽ പുറത്തായത്. ഓസീസിനായി സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടി. 101 റൺസെടുത്ത സ്മിത്ത് നാലാമനായാണ് വീണത് 160 പന്തിൽ 18 ഫോറുകൾ സഹിതം ഏകദിന ശൈലിയിലാണ് ഹെഡ് ബാറ്റേന്തിയത്. അഡ്‌ലെയ്ഡിലെ ഫോം ഹെഡ് ഗാബയിലും തുടരുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലിയിലാണ് ഓസീസ് ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. നിലവിൽ 14 റൺസെടുത്ത അലക്‌സ് ക്യാരിയും എട്ട് റൺസെടുത്ത പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. നിതീഷ് റെഡ്ഡിക്കാണ് ഒരു വിക്കറ്റ്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൂട്ടത്തകർച്ചക്കിടയിലും ടി20 പ്രകടനവുമായി റിഷഭ് പന്ത്; ഇന്ത്യക്ക് രണ്ടാമിന്നിംഗ്സിൽ 6 വിക്കറ്റുകൾ നഷ്ടം

സിഡ്നിയിൽ തീ പാറും പോരാട്ടം; തിരിച്ചടിച്ച് ഇന്ത്യ, ഓസീസിന്റെ 6 വിക്കറ്റുകൾ വീണു

സിഡ്നി ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; രോഹിത് ഇല്ല, ഇന്ത്യയെ നയിക്കുന്നത് ബുമ്ര

സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്; ബിസിസിഐയുമായി ചർച്ച നടത്തി

ഒന്നും വിലപ്പോയില്ല, ഒടുവിൽ മെൽബണിൽ മുട്ടുകുത്തി ഇന്ത്യ; തോൽവി 184 റൺസിന്
