Wednesday, 11 November 2026 About Us · Contact Us

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി സതീശന്റെ കത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. ഇരകൾ നൽകിയ മൊഴികളുടെയും സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു പോക്‌സോ അടക്കമുള്ള ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തിയ റിപ്പോർട്ട് ഹേമ കമ്മിറ്റി 2019ൽ സമർപ്പിച്ചിട്ടും അതിൻമേൽ അന്വേഷണം നടത്താതെ റിപ്പോർട്ട് തന്നെ പൂഴ്ത്തിയ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടും അത് മറച്ചുവെക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് സർക്കാർ മറക്കരുത്. ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാൻ തയ്യാറാകാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുഖ്യമന്ത്രി മറക്കരുത്. കേരളത്തിന് ആകെ അപമാനകരമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

31 Oct 2026
റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

23 Oct 2026
പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

31 Jul 2026
സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

31 Jul 2026
സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ

29 Jul 2026
മഞ്ഞുരുകുന്നു; KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി: നാളെയോ മറ്റന്നാളോ കണ്ടേക്കും

മഞ്ഞുരുകുന്നു; KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി: നാളെയോ മറ്റന്നാളോ കണ്ടേക്കും

19 Jul 2026