സിപിഎം സംസ്ഥാന സമ്മേളന തീയതിയിൽ മാറ്റം; 2025 മാർച്ച് ആറ് മുതൽ 9 വരെ കൊല്ലത്ത്
സിപിഎം സംസ്ഥാന സമ്മേളന തീയതികളിൽ മാറ്റം. അടുത്ത വർഷം മാർച്ച് ആറ് മുതൽ 9 വരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. നേരത്തെ ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തീയതിയിലാണ് നടക്കുന്നത്. ഇതിനാലാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തീയതി മാറ്റിയതെന്ന് എംവി ഗോവിന്ദൻ അറിയിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനായി കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ സംബന്ധിക്കാൻ എത്തിയതാണ് എംവി ഗോവിന്ദൻ. ധനമന്ത്രി കെഎൻ ബാലഗോപാൽ അടക്കമുള്ള നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര് മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എംവി ഗോവിന്ദൻ

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ
