Wednesday, 11 November 2026 About Us · Contact Us

നാല് വോട്ടിന് വേണ്ടി അവസരവാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്: മുഖ്യമന്ത്രി

നാല് വോട്ടിന് വേണ്ടി അവസരവാദ നിലപാട് എടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ ഒരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വെച്ചു. ഒരു നേതാവ് ആർഎസ്എസ് ശാഖക്ക് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞു. കേരളം വർഗീയതയില്ലാത്ത നാടല്ല. വർഗീയ സംഘർഷമില്ലാത്ത നാടാണ് വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് വർഗീയ സംഘർഷം ഇല്ലാത്തത്. അവിടെയാണ് എൽഡിഎഫ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്. ബിജെപിക്ക് അന്യമത വിരോധമുണ്ട്. അതിന്റെ ഭാഗമായ അക്രമം അവർ നടപ്പാക്കുന്നുണ്ട് മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നു. തൃശ്ശൂരിൽ കോൺഗ്രസിന്റെ 87000 വോട്ട് ചോർന്നു. ആ വോട്ട് കോൺഗ്രസിന്റെ വിജയത്തിന് വഴിയൊരുക്കി. തത്കാലം വോട്ട് പോരട്ടെയെന്നാണ് യുഡിഎഫ് നിലപാട്. എസ് ഡി പി ഐയെയും ജമാഅത്തെ ഇസ്ലാമിയെയും ചേർത്ത് പിടിക്കുന്നത് അവരുടെ തന്നെ ശോഷണത്തിന് വഴിവെക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

31 Jul 2026
​’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

​’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

15 Jul 2026
പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

15 Jul 2026
“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

11 Jul 2026
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ

04 Jul 2026
വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി മുഖ്യമന്ത്രിയുടേത് അനാവശ്യ ധൃതി: ഗുരുതര ആരോപണങ്ങളുമായി പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി മുഖ്യമന്ത്രിയുടേത് അനാവശ്യ ധൃതി: ഗുരുതര ആരോപണങ്ങളുമായി പിണറായി വിജയൻ

02 Jul 2026