Wednesday, 11 November 2026 About Us · Contact Us

തുടങ്ങിയില്ല, അപ്പോഴേക്കും പിളര്‍ന്നു; അന്‍വറിന്റെ പാര്‍ട്ടിയില്‍ നിന്ന് സെക്രട്ടറി രാജിവെച്ചു

പാലക്കാട്: ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട അന്‍വര്‍ എം എല്‍ എയുടെ ഡി എം കെയെന്ന പുതിയ പാര്‍ട്ടിയില്‍ കനത്ത ഭിന്നത. ആരംഭശൂരത്വം വിട്ടുമാറും മുമ്പ് തന്നെ പാര്‍ട്ടി പിളര്‍ത്തി പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് പിന്തുണയര്‍പ്പിച്ച പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഷമീര്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ടെന്ന് മാത്രമല്ല പാലക്കാട്ട് സ്വതന്ത്രനായി മത്സരിക്കാനും അദ്ദേഹം തീരുമാനിച്ചു. ‘മൂന്ന് മുന്നണിക്കുമെതിരേ പ്രവര്‍ത്തിക്കാനാണിറങ്ങിയത്. എന്നിട്ട് അവസാനം ഒറ്റപ്പെട്ട രീതിയിലേക്ക് മാറിയിരിക്കുകയാണ്. അഞ്ചുമാസത്തോളമായി ഒരുപാടുപേര്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല രീതിയില്‍ പരിപാടികള്‍ നടത്തി. അവസാനം പി.വി അന്‍വര്‍ പെട്ടെന്ന് സ്റ്റേജില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നു. ഈ മൂന്ന് മുന്നണികള്‍ക്ക് പിന്തുണ നല്‍കാനല്ലല്ലോ ഞങ്ങള്‍ വന്നത്. ഞങ്ങളുടെ ശക്തി തെളിയിക്കാനും പിന്നെ ഒരുപാടുപേരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നവണ്ണം ഒരു മത്സരം കാഴ്ചവെയ്ക്കാനുമാണ്. അദ്ദേഹം അതിന് പിന്തുണ നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. അവസാനം ഒന്നുമില്ലാതെ ആയി. ഒരുപാട് പ്രവര്‍ത്തകര്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്, ഷമീര്‍ പറഞ്ഞു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമർശം: ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമർശം: ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

03 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026
ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

21 May 2025
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025