രാഹുൽ പാലക്കാട് എത്തിയത് സതീശന്റെയും ഷാഫിയുടെയും പ്രത്യേക പാക്കേജായി: എംവി ഗോവിന്ദൻ
പാലക്കാട് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത് വിഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് ഉണ്ടാക്കിയ പ്രത്യേക പാക്കേജായിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിനുള്ളിൽ ശക്തമായ രീതിയിൽ വിവാദം നിലനിൽക്കുകയാണ്. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമൊരുങ്ങാൻ ഇത് കാരണമാകും ശശി തരൂരും വെള്ളാപ്പള്ളി നടേശനും സരിൻ മിടുക്കനായ സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടുണ്ട്. സരിൻ നിൽക്കുമ്പോൾ വലിയൊരു വിജയസാധ്യത കാണുന്നുണ്ട്. മുസ്ലിം ലീഗ് വർഗീയ ശക്തികളുമായി ചേരുകയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായും അതിനോടൊപ്പം ചേർന്ന് നിൽക്കുന്ന എസ് ഡി പി ഐയുമായും ചേർന്ന് പ്രവർത്തിക്കുകയാണ് ന്യൂനപക്ഷ സംരക്ഷണത്തിൽ നിൽക്കുന്ന പ്രസ്ഥാനങ്ങൾക്കുള്ള വെല്ലുവിളിയാണെന്നും ഇത് വളരെ ഉത്കണ്ഠ ഉണ്ടാക്കുന്ന പ്രശ്നമാണെന്നുമാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കും ഇതേ നിലപാട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര് മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എംവി ഗോവിന്ദൻ

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ
