കോടിക്കണക്കിന് രൂപ ചാക്കിൽ കെട്ടി എത്തിച്ചു; കൊടകര കുഴപ്പണക്കേസ് ഇഡി അന്വേഷിക്കണമെന്ന് എംവി ഗോവിന്ദൻ
കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം നടന്നത് ബിജെപി അറിഞ്ഞു കൊണ്ടാണ്. കള്ളപ്പണമൊഴുക്കി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപിയുടെ രീതിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു ഏതോ ഒരു സ്ഥലത്ത് വെച്ച് നടന്ന തട്ടിക്കൊണ്ടു പോകൽ മാത്രമല്ല, ബിജെപി ഓഫീസിലേക്ക് തന്നെ കോടിക്കണക്കിന് രൂപ ചാക്കിൽ കെട്ടിയ കള്ളപ്പണം വിതരണം ചെയ്തതിനിടയിലുണ്ടായ സംഭവമാണ് കൊടകര. ഏറ്റവും ശക്തിയായ കേന്ദ്രീകൃതമായ കള്ളപ്പണ വിതരണം കേരളത്തിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട് 41.6 കോടിയെ സംബന്ധിച്ചാണ് ഇപ്പോൾ പറയുന്നത്. ഇതിൽ ഓരോ ഭാഗത്തേക്കും എത്തിച്ചിട്ടുള്ളതും അതിന് അടിസ്ഥാനപ്പെടുത്തി നടത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും കേരളത്തിലെ ബിജെപി നേതൃത്വം അറിഞ്ഞു കൊണ്ടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര് മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എംവി ഗോവിന്ദൻ

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ
