മധ്യപൂര്‍വ ദേശത്തെ മികച്ച കമ്പനികളുടെ പട്ടികയില്‍ അഭിമാന നേട്ടവുമായി ലുലു ഗ്രൂപ്പ്
ദുബൈ: മധ്യപൂര്‍വ ദേശത്തെ ഏറ്റവും മികച്ച നൂറു ഗ്രൂപ്പുകളുടെ പട്ടികയില്‍ 12ാം സ്ഥാനം കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. എമിറേറ്റ്സ് ആണ് രണ്ടാം സ്ഥാനത്ത എത്തിയത്. ഏറ്റവും മികച്ച ഏവിയേഷന്‍ കമ്പനിയായാണ് എമിറേറ്റ് രണ്ടാമത് എത്തിയത്. സുസ്ഥിര ഫാഷന്‍ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്ന യുഎഇ ആസ്ഥാനമായ ഗിവിങ് മൊമെന്റ് കമ്പനിക്കാണ് ഒന്നാം സ്ഥാനം. കാലത്തിനൊത്തുള്ള ചുവടുവെപ്പുകളാണ് ലുലുവിന്റെ ആഗോള സ്വീകാര്യതയ്ക്ക് കാരണമായിരിക്കുന്നത്. ചെയര്‍മാനും എംഡിയുമായ എം എ യൂസഫലിയുടെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടാണ് ഗ്രൂപ്പിന് ഊര്‍ജം പകരുന്നത്. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസിന്റെ 2024ലെ പട്ടികയിലാണ് ലുലു അഭിമാനാര്‍ഹമായ സ്ഥാനം കരസ്ഥമാക്കിയത്. ആദ്യ 15ല്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനിയെന്ന പ്രത്യേകതയും ലുലുവിന്റെ നേട്ടത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
ലുലു റീട്ടെയില്‍ ട്രെയിഡിങ് ആരംഭിച്ചു
ഐപിഒ പൂര്‍ത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58,800 കോടി കടക്കും
ജപ്തിയെ തുടര്‍ന്ന് പെരുവഴിയിലായ അമ്മക്കും മകള്‍ക്കും യൂസുഫലിയുടെ കൈത്താങ്ങ്

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും
