ചേലക്കരയിൽ വിജയം ആവർത്തിക്കും; പാലക്കാട് സരിന്റെ സ്ഥാനാർഥിത്വം അനുകൂലമായി: എംവി ഗോവിന്ദൻ
ചേലക്കരയിൽ എൽഡിഎഫ് വിജയം ആവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയ പി സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കി. രൂപീകൃതമായത് മുതൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന വയനാട്ടിലും ശക്തമായ പോരാട്ടം നടത്താൻ എൽഡിഎഫിന് സാധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു ഇന്നലെ ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണ പരിസമാപ്തിയാണ് നടന്നത്. ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥി യുആർ പ്രദീപ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. വയനാട് മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടത്തിയിട്ടുള്ളത്. അതിന്റെ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പ് നടക്കുന്നത് പാലക്കാടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും പി സരിൻ വന്നതു മുതൽ പാലക്കാട് എൽഡിഎഫ് അനുകൂല അന്തരീക്ഷമാണുള്ളത്. സരിൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും എംവി ഗോവിന്ദൻ പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര് മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എംവി ഗോവിന്ദൻ

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ
