സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ നടപടിയെന്ന് എംവി ഗോവിന്ദൻ
സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങുന്നത് തികച്ചും തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അവർക്കെതിരെ കർശന നടപടിയെടുക്കും. സർക്കാർ കടം എടുത്ത് പെൻഷൻ നൽകുമ്പോഴാണ് ഈ തെറ്റായ നടപടിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു സിപിഎം തലശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എംവി ഗോവിന്ദൻ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത് കുടുംബത്തിന്റെ നിലപാടാണ്. അത് കോടതി തീരുമാനിക്കട്ടെ. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് പാർട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്. അവർ എങ്ങോട്ട് വേണമെങ്കിലും നിലപാട് മാറും. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര് മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എംവി ഗോവിന്ദൻ

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ
