Wednesday, 11 November 2026 About Us · Contact Us

ആരാണ് ഇവർക്കൊക്കെ അനുമതി നൽകിയത്?; സിപിഎം ഏരിയാ സമ്മേളനത്തിനായി റോഡടച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവന്തപുരത്ത് സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിനായി റോഡ് അടച്ചത് കോടതി അലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നും ആരാണ് ഇവർക്ക് അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. ആരോക്കെയാണ് യോഗത്തിൽ പങ്കെടുത്തത്, ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നതെന്നും ചോദിച്ച കോടതി ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാ‍ർ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു കാൽനടക്കാർക്ക് റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാരും അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ ഇഡി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ ഇഡി

02 Aug 2026
ഫുട്പാത്ത് കാൽനടക്കാർക്ക് മാത്രം; കൊച്ചിക്ക് ‘ക്ലീൻ സിറ്റി’ പ്രോട്ടോകോൾ വേണം: ഹൈക്കോടതി

ഫുട്പാത്ത് കാൽനടക്കാർക്ക് മാത്രം; കൊച്ചിക്ക് ‘ക്ലീൻ സിറ്റി’ പ്രോട്ടോകോൾ വേണം: ഹൈക്കോടതി

31 Jul 2026
ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

28 Jul 2026
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ: പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം; ‘ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ട്’

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ: പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം; ‘ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ട്’

09 Jul 2026

സമാധി കല്ലറ നാളെ പൊളിക്കും; ആവശ്യമെങ്കില്‍ കുടുംബക്കാരെ കരുതല്‍ തടങ്കില്‍വെക്കും

15 Jan 2025

കേസ് എടുത്താല്‍ അറസ്റ്റ് തടയാനാകില്ല; ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി

13 Jan 2025