Wednesday, 11 November 2026 About Us · Contact Us

അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ നൽകും; രജിസ്‌ട്രേഷൻ നാളെ ആരംഭിക്കുമെന്ന് കെജ്രിവാൾ

ഡൽഹിയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ 18 വയസ് പൂർത്തിയായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ നാളെ ആരംഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഒക്ടോബറിൽ എല്ലാ സ്ത്രീകൾക്കും ആയിരം രൂപ കൊടുക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ ചില സ്ത്രീകൾ എന്നോട് നേരിട്ട് സംസാരിച്ചപ്പോൾ പണപ്പെരുപ്പം കാരണം 1000 രൂപ കൊണ്ട് തികയില്ലെന്ന് എന്നോട് പറഞ്ഞു. ഇതോടെയാണ് 2100 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കെജ്രിവാൾ പറഞ്ഞു കഴിഞ്ഞ മാർച്ചിൽ കെജ്രിവാൾ മുഖ്യമന്ത്രിയായിരിക്കെ പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ആയിരം രൂപ വീതം പ്രതിമാസം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 2100 രൂപയാക്കി വർധിപ്പിച്ച കെജ്രിവാളിന്റെ നിർദേശം ഡൽഹി മന്ത്രിസഭ പാസാക്കുകയും ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

​’ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ

​’ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ

16 Jul 2026
​’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

​’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

02 Jul 2026
കെജ്‌രിവാളിന് നേരെ കല്ലേറ്; പിന്നില്‍ ബി ജെ പിയെന്ന് ആം ആദ്മി

കെജ്‌രിവാളിന് നേരെ കല്ലേറ്; പിന്നില്‍ ബി ജെ പിയെന്ന് ആം ആദ്മി

18 Jan 2025
ബി ജെ പിക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയ ബദലുമായി കെജ്‌രിവാള്‍; സനാതന്‍ സേവാ സമിതി രൂപീകരിച്ചു

ബി ജെ പിക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയ ബദലുമായി കെജ്‌രിവാള്‍; സനാതന്‍ സേവാ സമിതി രൂപീകരിച്ചു

08 Jan 2025

ജലവിതരണം മുടങ്ങില്ല; വയോധികര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാന പെരുമഴയുമായി കെജ്രിവാള്‍

24 Dec 2024
മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി

മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി

21 Dec 2024