Wednesday, 11 November 2026 About Us · Contact Us

അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്: 3 ജില്ലകളിൽ റെഡ് അലർ‌ട്ട്; 5 ഇടങ്ങളിൽ ഓറഞ്ച് അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ടുകൾ പുറപ്പെടുവിച്ചു. റെഡ് അലർ‌ട്ട്: പത്തനംതിട്ട, എറണാകുളം, ഇടുക്കി ഓറഞ്ച് അലർ‌ട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ യെലോ അലർ‌ട്ട് : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് മന്നാര്‍ കടലിടുക്കിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രവും ശക്തവുമായ മഴയ്ക്ക് കാരണം. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്. ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴതുടരും. വെള്ളിയാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുന്നറിയിപ്പുകൾ നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച്ച; ദുരന്തങ്ങൾക്ക് പിന്നാലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മുന്നറിയിപ്പുകൾ നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച്ച; ദുരന്തങ്ങൾക്ക് പിന്നാലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

01 Aug 2026
വടക്കൻ കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

വടക്കൻ കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

27 Jul 2026
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

10 Jul 2026
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും

02 Dec 2024

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

02 Dec 2024