പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ഥി
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മഹാഭൂരിപക്ഷത്തിന് വിജയിച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി ബി ജെ പിയുടെ സ്ഥാനാര്‍ഥി രംഗത്ത്. പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ തെറ്റാണെന്നാരോപിച്ചാണ് നവ്യാ ഹരിദാസ് രംഗത്തെത്തിയത്. പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് നവ്യാ ഹരിദാസ് ഹൈക്കോടതിയെ സമീപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഹരജി നല്‍കിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മത്സരിക്കാനായി സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു. അതേസമയം, ഹരജിയില്‍ കഴമ്പില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഭീകരമായ തോല്‍വി ഏറ്റുവാങ്ങിയതിന്റെ സങ്കടം അങ്ങനെയെങ്കിലും നവ്യ തീര്‍ക്കട്ടെയെന്നാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ പറയുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ ഇഡി

ഫുട്പാത്ത് കാൽനടക്കാർക്ക് മാത്രം; കൊച്ചിക്ക് ‘ക്ലീൻ സിറ്റി’ പ്രോട്ടോകോൾ വേണം: ഹൈക്കോടതി

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
