പ്രശസ്ത ചലച്ചിത്ര സംവിധായകന് ശ്യാം ബെനഗല്‍ അന്തരിച്ചു
മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകനാണ് ശ്യാം ബെനഗൽ. ആഴത്തിലുള്ള കഥ പറയൽ ശൈലി, റിയലിസം തുടങ്ങിയവയിലൂടെ അംഗീകാരം നേടിയെടുത്ത ശ്യാം ബെനഗലിൻ്റെ വിടവാങ്ങൽ ചലച്ചിത്ര നിർമ്മാണ മേഖലയിലെ ഒരു യുഗത്തിൻ്റെ അവസാനം കൂടി കുറിക്കുകയാണ്. 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും കൂടാതെ 18 ദേശീയ അവാർഡുകളും ശ്യാം ബെനഗൽ നേടി. അങ്കൂർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996) സുബൈദ (2001) തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്റേതെന്ന് സംശയം

കെജ്രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം
