മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ
സാഹിത്യത്തിന് പുറമെ സിനിമയെയും കീഴടക്കിയ വ്യക്തിയാണ് എംടി വാസുദേവൻ നായർ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓർമിക്കാൻ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പൻ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാൻ എംടിക്ക് പകരം മറ്റാരുമില്ല. വർഗീയതയോടെ വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും എംടി എടുത്തു. മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണമാണിത്. എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു. നാല് കെട്ട് എന്ന ഒറ്റനോവൽ കൊണ്ട് ചെറുപ്രായത്തിൽ പ്രശസ്തിയിലേക്ക് കടന്ന എംടി ഓർമയായിരിക്കുന്നു എംടിക്ക് പകരം മറ്റാരുമില്ല. എല്ലാവരിൽ നിന്നും വേറിട്ട് എനിക്കൊരു വഴിയുണ്ടെന്ന് അദ്ദേഹം കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ വേർപാട് ഒരുതരത്തിലും നികത്താൻ പറ്റില്ല. എംടി ആവേശോജ്വലമായ ഓർമയായി നിലനിൽക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്‍

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ

പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദൻ
