സിഡ്‌നി ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; രോഹിത് ഇല്ല, ഇന്ത്യയെ നയിക്കുന്നത് ബുമ്ര
സിഡ്‌നി ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 57 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ സ്വയം മാറിനിന്ന മത്സരത്തിൽ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിതിന് പകരം ശുഭ്മാൻ ഗിൽ ടീമിലെത്തി കെഎൽ രാഹുലും യശസ്വി ജയ്‌സ്വാളും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ഓപൺ ചെയ്തത്. സ്‌കോർ 11ൽ നിൽക്കവെ നാല് റൺസെടുത്ത രാഹുലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. സ്‌കോർ 17ൽ 10 റൺസെടുത്ത ജയ്‌സ്വാളും വീണു. രോഹിതിന് പകരം ടീമിലെത്തിയ ഗിൽ 64 പന്തുകൾ നേരിട്ട് 20 റൺസുമായി മടങ്ങി. നിലവിൽ ഇന്ത്യ 3ന് 66 റൺസ് എന്ന നിലയിലാണ്. 13 റൺസുമായി വിരാട് കോഹ്ലിയും 7 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ. രണ്ട് മാറ്റങ്ങളുമാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരുക്കേറ്റ ആകാശ് ദീപിന് പകരം പ്രിസദ്ധ് കൃഷ്ണ ടീമിലെത്തി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൂട്ടത്തകർച്ചക്കിടയിലും ടി20 പ്രകടനവുമായി റിഷഭ് പന്ത്; ഇന്ത്യക്ക് രണ്ടാമിന്നിംഗ്സിൽ 6 വിക്കറ്റുകൾ നഷ്ടം

സിഡ്നിയിൽ തീ പാറും പോരാട്ടം; തിരിച്ചടിച്ച് ഇന്ത്യ, ഓസീസിന്റെ 6 വിക്കറ്റുകൾ വീണു

സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്; ബിസിസിഐയുമായി ചർച്ച നടത്തി

ഒന്നും വിലപ്പോയില്ല, ഒടുവിൽ മെൽബണിൽ മുട്ടുകുത്തി ഇന്ത്യ; തോൽവി 184 റൺസിന്

നിർഭാഗ്യവശാൽ റൺ ഔട്ടായി ജയ്സ്വാൾ, പിന്നാലെ തകർന്ന് ഇന്ത്യ; രണ്ടാം ദിനം 5ന് 164 റൺസ്
