ഞാൻ ഫോമിൽ അല്ല, ടീമിനാണ് മുൻഗണന, അതാണ് ഞാൻ വിട്ടുനിന്നത്: കാരണം വ്യക്തമാക്കി രോഹിത് ശർമ
സിഡ്‌നി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കി രോഹിത് ശർമ. സിഡ്‌നി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തെ കുറിച്ച് കോച്ചുമായും സെലക്ടർമാരുമായും ചർച്ച നടത്തിയിരുന്നു. ഞാൻ ഫോമിൽ അല്ല. ഇതൊരു പ്രധാന മത്സരമാണ്. ഞങ്ങൾക്ക് ഫോമിലുള്ള ഒരു കളിക്കാരനെ വേണം. ടീമിനാണ് മുൻഗണന ചെയ്യേണ്ടത്. അതാണ് ഞാനും ചെയ്തതെന്ന് രോഹിത് പറഞ്ഞു സിഡ്‌നിൽ വന്ന ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും രോഹിത് വ്യക്തമാക്കി. എനിക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയാത്തതിനാൽ മാറി നിൽക്കുന്നതാണ് നല്ലതെന്ന് തോന്നി. ഇത് വിരമിക്കൽ തീരുമാനമല്ല. ഫോമിൽ അല്ലാത്തതിനാൽ ടീമിൽ ഇല്ലെന്ന് മാത്രം. ഞാൻ എപ്പോൾ വിരമിക്കുമെന്നത് പേനും ലാപ്‌ടോപ്പുമായി നടക്കുന്നവരല്ല തീരുമാനിക്കേണ്ടത്. കാര്യങ്ങൾ മാറുമെന്ന് എനിക്ക് പൂർണവിശ്വാസമുണ്ട്. എന്താണ് ചെയ്യേണ്ടെന്ന വ്യക്തമായ ബോധ്യവുമുണ്ട്. അത്രത്തോളം പക്വത എനിക്കുണ്ട്. ടീമിന് എന്താണ് വേണ്ടതെന്ന് എനിക്ക് മനസിലാകുമെന്നും രോഹിത് പറഞ്ഞു. അതേസമയം രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയാണ് സിഡ്‌നിയിൽ ഇന്ത്യയെ നയിക്കുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

രഞ്ജി കളിക്കാന്‍ കൂട്ടാക്കാതെ രോഹിത്തും സംഘവും മുങ്ങി

രോഹിത്തിനും കോലിക്കും ഇത് അവസാന ടൂര്‍ണമെന്റ്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉണ്ടാകും

കോലിയും രോഹിത്തും രഞ്ജിത്ത് ട്രോഫിയൊക്കെ കളിക്കട്ടെ…; ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ബി സി സി സെക്രട്ടറി

ലോക ടെസ്റ്റ്: ആ ആഗ്രഹം രോഹിത്തിന് നാലായി മടക്കാന്‍ സമയമായി

താളം നഷ്ടപ്പെട്ട രോഹിത്ത് ശര്‍മ രാജിവെക്കുന്നു; സൂചനയുമായി ഗാവസ്കര്‍
