യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി; ഹരിയാന ബിജെപി അധ്യക്ഷനെതിരെ കേസ്
യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി, ഗായകൻ റോക്കി എന്ന ജയ് ഭഗവാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഹിമാചൽപ്രദേശിലെ കസൗലിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതത്. 2024 ഡിസംബർ 13നാണ് കേസ് രജിസ്റ്റർ ചെയ്തത് 2023 ജൂലൈ 3നാണ് രണ്ട് പ്രതികളെയും പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു. സർക്കാർ ജോലിയും സംഗീതം അവതരിപ്പിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിലേക്ക് വിളിച്ചു. ഇവിടെ എത്തിയപ്പോൾ ബലം പ്രയോഗിച്ച് മദ്യം കഴിപ്പിച്ചു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി എതിർത്തപ്പോൾ സുഹൃത്തിനെ ഭീഷണിപ്പെടുത്തി. ഇതിന് ശേഷം തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
