തീ കായാനായി അടുപ്പ് കത്തിച്ച് കിടന്നു; പുക ഉയർന്ന് ശ്വാസം മുട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം
ഉത്തരാഖണ്ഡിൽ വീടിനുള്ളിൽ തീ കായുന്നതിനിടെ പുക ഉയർന്ന് ശ്വാസംമുട്ടി ദമ്പതികൾ മരിച്ചു. ഭിലാംഗനയിലെ ദ്വാരി-തപ്ല എന്ന സ്ഥലത്താണ് സംഭവം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദമ്പതികളാണ് മരിച്ചത് മദൻമോഹൻ(52), യശോദ ദേവി(48) എന്നിവരാണ് മരിച്ചത്. കൊടും തണുപ്പായതിനാൽ തീ കായാനുള്ള അടുപ്പ് കത്തിച്ച് ഇരുവരും മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ തൊട്ടപ്പുറത്തെ മുറിയിൽ കിടന്ന ഇവരുടെ മകൻ വന്ന് വിളിച്ചിട്ടും എഴുന്നേൽക്കാതെ ആയതോടെയാണ് നാട്ടുകാരും ബന്ധുക്കളും വാതിൽ തകർത്ത് അകത്ത് കയറിയത് ഈ സമയത്ത് ദമ്പതികളെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തീ കായാനായി കത്തിച്ച അടുപ്പിലെ പുകയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചാണ് ദമ്പതികൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
