Friday, 13 November 2026 About Us · Contact Us

റിങ്കു സിംഗുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല; ആലോചന വന്നതേയുള്ളുവെന്ന് പ്രിയയുടെ പിതാവ്

Not Engaged To Rinku Singh Priyas Father Says That The Idea - റിങ്കു സിംഗുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല; ആലോചന വന്നതേയുള്ളുവെന്ന് പ്രിയയുടെ പിതാവ്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും സമാജ് വാദി പാർട്ടി എംപി പ്രിയ സരോജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്ത തള്ളി പ്രിയയുടെ പിചതാവ് തുഫാനി സരോജ്. റിങ്കുവിന്റെ കുടുംബത്തിൽ നിന്ന് ആലോചന വന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും തുഫാനി സരോജ് പ്രതികരിച്ചു മൂത്ത മരുമകനുമായാണ് റിങ്കുവിന്റെ കുടുംബം വിവാഹക്കാര്യം സംസാരിച്ചതെന്നും തുഫാനി പറഞ്ഞു. യുപിയിൽ നിന്നുള്ള എംപിയാണ് പ്രിയ സരോജ്. 25കാരിയായ പ്രിയ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയാണ്. അതേസമയം മൂന്ന് തവണ എംപിയും നിലവിൽ എംഎൽഎയുമാണ് തുഫാനി സരോജ്. ഇന്നലെയാണ് റിങ്കു സിംഗും പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാർത്ത വന്നത്. ഐപിഎല്ലിൽ ഇത്തവണ 13 കോടി രൂപ നൽകിയാണ് റിങ്കു സിംഗിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിർത്തിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും റിങ്കു ഇടം നേടിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

2 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

4 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

4 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

5 മണിക്കൂർ മുൻപ്
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

6 മണിക്കൂർ മുൻപ്
മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

7 മണിക്കൂർ മുൻപ്