Friday, 13 November 2026 About Us · Contact Us

കർണാടക ബാങ്ക് കൊള്ള; അന്വേഷണം കേരളത്തിലേക്കും: സംഘം അതിർത്തി കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

Karnataka Bank Robbery Investigation Extends To Kerala - കർണാടക ബാങ്ക് കൊള്ള; അന്വേഷണം കേരളത്തിലേക്കും: സംഘം അതിർത്തി കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

കാസർകോട്: കർണാടക ഉള്ളാൽ കൊട്ടേക്കർ സഹകരണ ബാങ്കിൽ തോക്ക് ചൂണ്ടി കൊള്ള നടത്തിയ അന്വേഷണം കേരളത്തിലേക്കും. കവർച്ചാ സംഘം തലപ്പാടി ടോൾ ഗേറ്റ് കടന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ചെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. മോഷ്‌ടാക്കൾ എത്തിയത് മൂന്ന് വാഹനത്തിൽ ആണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മോഷ്‌ടാക്കളുടെ വാഹനം തലപ്പാടി ചെക്ക് പോസ്റ്റ് കടന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ചു എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെട്ട ഹൊസങ്കിടി മേൽപ്പാലം വരെ പ്രതികളുടെ വാഹനം വ്യക്തമായെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. പക്ഷേ അതിനു ശേഷം വാഹനം എങ്ങോട്ട് പോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കവർച്ചാസംഘം എത്തിയ ഫിയറ്റ് കാറാണ് തലപ്പാടി ചെക്ക്പോസ്റ്റ് പിന്നിട്ട് കേരളത്തിലേക്ക് എത്തിയത്. ഇവർ ഉപയോഗിച്ച ഫോർട്യൂണർ ഉൾപ്പെടെയുള്ള മറ്റ് രണ്ട് കാറുകളെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. ഫിയറ്റ് കാറിലെ അഞ്ചു പേരോടൊപ്പം മറ്റു കാറുകളിൽ നാല് പേർ കൂടി കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേരളത്തിലേക്ക് കടന്ന മോഷ്‌ടാക്കൾ ഹൊസങ്കിടി – മിയാപദവ് – ആനക്കൽ വഴി തിരികെ കർണാടകത്തിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫിയറ്റ് കാറിന്‍റെ കർണാടക നമ്പർ വ്യാജമെന്നും വാഹനം മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ആണെന്നുമാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

2 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

3 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

4 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

4 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

5 മണിക്കൂർ മുൻപ്
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

6 മണിക്കൂർ മുൻപ്