പൂനെയിൽ ജിബിഎസ് വ്യാപിക്കുന്നു: 73 പേർക്ക് രോഗം സ്ഥിരീകരിച്ചു, 27 പേർ വെന്റിലേറ്ററിൽ
പൂനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം(ജിബിഎസ്)വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധന ഫലം വരേണ്ടതുണ്ട്. സ്ഥിരീകരിച്ചവരിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്. രോഗം ഗുരുതരമായതിനെ തുടർന്ന് 27 പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 32 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളത്തിലൂടെയാണ് രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമേ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കുടിവെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
